സംസാരശേഷിയില്ലാത്ത വധൂ വരന്മാരുടെ സേവ് ദ ഡേറ്റ്, ഹൃദയത്തിൽ തൊടുന്ന വീഡിയോ

0
422
krishnanunni-and-vaishnavi-

കുറച്ച് ബലുകളായി സോഷ്യൽ മീഡിയയിൽ നിറയുന്ന പല സേവ് ദ ഡേറ്റ് നമ്മൾ കണ്ടിട്ടുണ്ട്, അവ എല്ലാം പെട്ടെന്ന് വൈറൽ ആകുകയും ചിലത് വിവാദങ്ങൾ സൃഷ്ട്ടിക്കുകയൂം ചെയ്തു, അവയിൽ തന്നെ മികച്ച ആശയവും അവതരണരീതിയും കൊണ്ട് ഏറെ തരംഗമായി മാറിയ നിരവധി വീഡിയോകളുണ്ട്. കൂടാതെ അതീവ ഗ്ലാമറസ് ലുക്കിലെത്തി വൈറലായവയുമുണ്ട്.എന്നാൽ പതിവ് സേവ് ദി ഡേറ്റ് വീഡിയോകളിൽ നിന്ന് വ്യത്യസ്തമായി ഹൃദയം തൊടുന്ന സേവ് ദി ഡേറ്റ് വീഡിയോയുമായി സോഷ്യൽമീഡിയയിൽ എത്തിയിരിക്കുകയാണ് അത്താണി സ്വദേശിയായ കൃഷ്ണനുണ്ണിയും കാസര്‍ഗോഡ് സ്വദേശിയായ സുഷ്മിതയും. സംസാരശേഷിയില്ലാത്ത ഇവരുടെ സേവ് ദി ഡേറ്റ് വീഡിയോയിൽ ആംഗ്യഭാഷയിലാണ് ഇവർ ഏവരേയും തങ്ങളുടെ വിവാഹത്തിനായി ക്ഷണിച്ചിരിക്കുന്നത്. വി സെവൻ എന്‍റര്‍ടെയ്ൻമെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് സേവ് ദി ഡേറ്റ് വീഡിയോ ഒരുക്കിയിരിക്കുന്ന്.

ജനുവരി 23 നാണ് ഇവർ വിവാഹിതരാകുകയാണ്. ഇവരുടെ സേവ് ദി ഡേറ്റ് വീഡിയോ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഒക്കെ ഇപ്പോള്‍ ഏറെ വൈറലായിരിക്കുകയാണ്. നടി പ്രിയ വാര്യര്‍ ഈ വീഡിയോ തന്‍റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുമുണ്ട്. സേവ് ദി ഡേറ്റ് എന്നാൽ വെറും ഗ്ലാമർ ഫോട്ടോഷൂട്ട് എന്ന് പറയുന്നവർ ഇത് കാണണമെന്ന് പറഞ്ഞാണ് പ്രിയ ഇത് പങ്കുവെച്ചിരിക്കുന്നത്. ഒരു പക്ഷെ ഇന്ത്യയിൽ തന്നെ ആദ്യമായാകും ഇത്തരം സ്പെഷ്യൽ ജോഡിക്കു വേണ്ടി ഒരു സ്പെഷ്യൽ സ്റ്റോറി സേവ് ദി ഡേറ്റ് വീഡിയോ ആകുന്നതെന്നും പ്രിയ കുറിച്ചിട്ടുണ്ട്.

കടപ്പാട്