നിഗൂഢതയുണര്‍ത്തി കുടുക്ക് 2025; ടീസര്‍ പുറത്ത്

കൃഷ്ണ ശങ്കര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘കുടുക്ക് 2025’ന്റെ ടീസര്‍ പുറത്തിറങ്ങി. ഏറെ നിഗൂഢതകള്‍ ഉണര്‍ത്തുന്ന രീതിയിലാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയം. ത്രികോണ പ്രണയവും ആക്ഷന്‍ രംഗങ്ങളുമായി പ്രേക്ഷകരെ ആകാംഷയുടെ…

കൃഷ്ണ ശങ്കര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘കുടുക്ക് 2025’ന്റെ ടീസര്‍ പുറത്തിറങ്ങി. ഏറെ നിഗൂഢതകള്‍ ഉണര്‍ത്തുന്ന രീതിയിലാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയം. ത്രികോണ പ്രണയവും ആക്ഷന്‍ രംഗങ്ങളുമായി പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ടീസര്‍. കൃഷ്ണ ശങ്കര്‍, ദുര്‍ഗ കൃഷ്ണ, സ്വാസിക, അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ എന്നിങ്ങനെ നിരവധി കഥാപാത്രങ്ങള്‍ ടീസറില്‍ വന്നുപോകുന്നുണ്ട്. അള്ള് രാമേന്ദ്രന് ശേഷം സംവിധായകന്‍ ബിലഹരി ഒരുക്കുന്ന ചിത്രമാണിത്.

2025ലെ കഥയാണ് കുടുക്ക് പറയുന്നത്. പരിമിതമായ സാധ്യതകള്‍ വെച്ചു കൊണ്ട് ഭാവിയെ കുറിച്ചുളള ചില ധാരണകള്‍ മുന്നോട്ട് വെയ്ക്കാനാണ് കുടുക്കിലൂടെ ശ്രമിക്കുന്നത് എന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ബിലഹരി മുമ്പ് പറഞ്ഞിരുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെ തിരഞ്ഞെടുത്ത സ്വകാര്യ ഇടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. നവംബറില്‍ ആയിരുന്നു ഷൂട്ടിംഗ് ആരംഭിച്ചത്.

ചിത്രത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് കൃഷ്ണ ശങ്കര്‍ എത്തുന്നത്. അഭിമന്യു വിശ്വനാഥാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കിരണ്‍ ദാസാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ശ്രുതിലക്ഷ്മി ആണ് സംഗീതം നിര്‍വഹിക്കുന്നത്.