ബോധമില്ലാതെ കിടന്ന ഞാന്‍ പ്രണവിന്റെ പേര് കേട്ടപ്പോള്‍ ഞെട്ടി എണീറ്റു, പ്രണവിനോടുള്ള ക്രഷ് തുടങ്ങിയത് വര്‍ഷങ്ങള്‍ക്ക് മുമ്പേ: മനസ്സ് തുറന്ന് കൃതിക

സിനിമയില്‍ സജീവമായതിന് പിന്നാലെ പ്രണവ് മോഹന്‍ലാലിനോടുള്ള പ്രണയം തുറന്നുപറയുന്ന നടിമാരുടെ എണ്ണം കൂടിവരുകയാണ്. അത്തരത്തില്‍ പ്രണവിനോട് തോന്നിയ ഇഷ്ടം തുറന്നുപറഞ്ഞിരിക്കുകയാണ് യുവതാരം കൃതിക പ്രദീപ്. എം.ജി ശ്രീകുമാര്‍ അവതാരകനായി എത്തിയ ഒരു സ്വകാര്യ ചാനല്‍…

സിനിമയില്‍ സജീവമായതിന് പിന്നാലെ പ്രണവ് മോഹന്‍ലാലിനോടുള്ള പ്രണയം തുറന്നുപറയുന്ന നടിമാരുടെ എണ്ണം കൂടിവരുകയാണ്. അത്തരത്തില്‍ പ്രണവിനോട് തോന്നിയ ഇഷ്ടം തുറന്നുപറഞ്ഞിരിക്കുകയാണ് യുവതാരം കൃതിക പ്രദീപ്. എം.ജി ശ്രീകുമാര്‍ അവതാരകനായി എത്തിയ ഒരു സ്വകാര്യ ചാനല്‍ പരിപാടിയിലാണ് താരം മനസ്സ് തുറന്നത്.

ചാനല്‍ പരിപാടിയിലെ കൃതികയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ:

”ആ ഒരു സമയത്ത്(ആദി സിനിമയുടെ ഷൂട്ടിംഗ് സമയത്ത്) എനിക്ക് ഭയങ്കര ഒരു ക്രഷ് പ്രണവിനോട് ഉണ്ടായിരുന്നു. ഞാന്‍ പറഞ്ഞിട്ടൊന്നുമില്ലാട്ടോ.. ഒരു സന്ദര്‍ഭം ഞാന്‍ പറയാം. പത്തില്‍ പഠിക്കുമ്പോള്‍ എന്റെ അപ്പന്റിക്‌സ് ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്ന സമയം. ആദി കഴിഞ്ഞൊരു സമയമാണ്. അപ്പോള്‍ സെഡേഷന്‍ ഒക്കെ തന്നിട്ട് എനിക്കൊരു ബോധവുമില്ലാതെ കിടക്കുവാണ്.

റൂമിലേക്ക് മാറ്റുന്ന സമയത്ത് എന്റെ ചേച്ചി എന്നോട് വന്നൊരു കാര്യം പറഞ്ഞു.”ദേ! പ്രണവ് മോഹന്‍ലാല്‍ വന്നേക്കുന്നു.. ഒന്ന് എഴുന്നേറ്റേ.. ഞാന്‍ ഒറ്റയൊരു എഴുനേല്‍പ്പ്.. കാരണം അത്രയും ഒരു ക്രഷ് ഉണ്ടായിരുന്നു ആ സമയത്ത്. അങ്ങനെയൊരു ചെറിയ ചെറിയ സംഭവം.. ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. ഭയങ്കര നല്ലയൊരു മനുഷ്യന്‍.. പാവമാണ്.. എപ്പോഴും ചിരിച്ച മുഖം.. നന്നായിട്ട് ക്വിതാര്‍ ഒക്കെ വായിക്കും. അപ്പോ സ്വാഭാവികമായി എല്ലാവരെയുംക്കാള്‍ വ്യത്യസ്തനായ മനുഷ്യന്‍ എന്ന് കാണുമ്പോള്‍ ഒരു ക്രഷ് ഉണ്ടാവുമല്ലോ.

ചേച്ചിയ്ക്ക്‌ അറിയാമായിരുന്നു എനിക്ക് പ്രണവിനെ ഭയങ്കര ഇഷ്ടമാണെന്ന്.. അതുകൊണ്ട് എന്നെ പറ്റിക്കാന്‍ വേണ്ടി പറഞ്ഞതാണ് പ്രണവ് വന്നെന്ന്.. ഞാന്‍ ബര്‍ത്ത് ഡേയ്ക്ക് ഒക്കെ അപ്പു(പ്രണവ്) ചേട്ടന് വിഷ് ചെയ്യാറുണ്ട്.. റിപ്ലൈ തരാറുണ്ട്..”, കൃതിക പറഞ്ഞു.

പാരിപാടിക്കിടെ പ്രണവിനായി ഒരു ഗാനം പാടാനും താരം മറന്നില്ല. ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍..’ എന്ന ഗാനമാണ് പ്രണവിനായി കൃതിക ഡെഡിക്കേറ്റ് ചെയ്തത്. 2014-ല്‍ പുറത്തിറങ്ങിയ വില്ലാളിവീരന്‍ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ച് അഭിനയരംഗത്തേക്ക് വന്ന താരമാണ് കൃതിക പ്രദീപ്. മഞ്ജു വാര്യര്‍ കടുത്ത മോഹന്‍ലാല്‍ ആരാധികയായി അഭിനയിച്ച ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തില്‍ മഞ്ജുവിന്റെ ചെറുപ്പം അഭിനയിച്ച ശേഷമാണ് കൃതിക കൂടുതല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്.