‘ആദിപുരുഷ്’ എല്ലാവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന സിനിമയായിരിക്കും!! നടി കൃതി സനോണ്‍

പ്രഭാസ് നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ആദിപുരുഷ്’ നെ കുറിച്ച് നടി കൃതി സനോണ്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആദിപുരുഷ് എന്നും എല്ലാവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കുമെന്നാണ് നടി പറഞ്ഞിരിക്കുന്നത്. ആദി പുരുഷില്‍ സീതയുടെ വേഷത്തിലാണ് കൃതി എത്തുന്നത്. ഓം റൗത്ത് ചിത്രം ‘ആദിപുരുഷ്’ ചരിത്രത്തിന്റെ ഭാഗമാണെന്നും വളരെ പ്രാധാന്യമുള്ള ചിത്രമാണ് ഇതെന്നും നടി പറയുന്നു.

സിനിമ ശരിയായ രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കേണ്ടതുണ്ട്. അതിന് ആവശ്യമായ സമയം എടുക്കും.. എന്നാലും മികച്ച രീതിയില്‍ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും എല്ലാവര്‍ക്കും മികച്ച സിനിമ അനുഭവം നല്‍കാന്‍ ആഗ്രഹിക്കുന്നു എന്നും നടി കൂട്ടിച്ചേര്‍ത്തു. ഓം റൗത്ത് ചിത്രം ‘ആദിപുരുഷ്’ പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രമാണ്. എന്നാല്‍ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ട്രോളുകളാണ് വന്നത്. സിനിമ കുട്ടികള്‍ക്കായാണോ കൊച്ചുടിവിയില്‍ ഇട്ടാല്‍ മതിയാകും തുടങ്ങിയ പരിഹാസങ്ങളാണ് സംവിധായകന് അടക്കം

നേരിടേണ്ടി വന്നത്. എന്നാല്‍ ഇത് ബിഗ് സ്‌ക്രീനില്‍ കാണുമ്പോള്‍ മറ്റൊരു അനുഭവം ആയിരിക്കുമെന്നും മൊബൈല്‍ ഫോണില്‍ കാണാന്‍ വേണ്ടിയല്ല സിനിമ ഒരുക്കിയത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാഴ്ചക്കാര്‍ക്ക് ഒരു സമ്പൂര്‍ണ്ണ ദൃശ്യാനുഭവം നല്‍കുന്നതിന്, സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ടീമുകള്‍ക്ക് കൂടുതല്‍ സമയം നല്‍കേണ്ടതുണ്ട് അതുകൊണ്ടാണ് സിനിമയുടെ റിലീസ് തീയതി

നീണ്ടു പോകുന്നത് എന്നാണ് അദ്ദേഹം അറിയിച്ചത്. എന്നാല്‍ പരിഹാസങ്ങളും വിമര്‍ശനങ്ങളും നേരിട്ടതോടെ ഗ്രാഫിക്‌സില്‍ മാറ്റം വരുത്താനാണ് റിലീസ് തീയതി മാറ്റിയത് എന്നുള്ള സംസാരങ്ങളും ഉയര്‍ന്നിരുന്നു.