നന്ദന പോയിട്ട് 11 വര്‍ഷം! മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ചിത്ര

മലയാളത്തിന്റെ വാനമ്പാടിയാണ് ചിത്ര. ഉള്ളിലെ നീറുന്ന സങ്കടങ്ങളെ ഒതുക്കി നിര്‍ത്തി നിറഞ്ഞ ചിരിയോടെ ആരാധകര്‍ക്ക് മുന്നിലെത്തുന്ന ഗായികയാണ് ചിത്ര. ജീവിതത്തില്‍ പ്രശസ്തിയും അംഗീകാരങ്ങളും എല്ലാം തേടിയെത്തിയപ്പോഴും ഉള്ളില്‍ അടക്കിപ്പിടിക്കുന്ന നോവാണ് മകള്‍ നന്ദന. നീണ്ട…

മലയാളത്തിന്റെ വാനമ്പാടിയാണ് ചിത്ര. ഉള്ളിലെ നീറുന്ന സങ്കടങ്ങളെ ഒതുക്കി നിര്‍ത്തി നിറഞ്ഞ ചിരിയോടെ ആരാധകര്‍ക്ക് മുന്നിലെത്തുന്ന ഗായികയാണ് ചിത്ര. ജീവിതത്തില്‍ പ്രശസ്തിയും അംഗീകാരങ്ങളും എല്ലാം തേടിയെത്തിയപ്പോഴും ഉള്ളില്‍ അടക്കിപ്പിടിക്കുന്ന നോവാണ് മകള്‍ നന്ദന.

നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കണ്‍മണിയായിരുന്നു നന്ദന. ദൈവനിയോഗം പോലെ കുഞ്ഞുനന്ദനയെ ദൈവം തിരിച്ചുവിളിക്കുകയായിരുന്നു. കുഞ്ഞുകളിചിരികള്‍ ഉയരേണ്ട പ്രായത്തിലേ വിധി തിരിച്ചെടുത്തു. ഇപ്പോഴും മകളുടെ വേര്‍പാടില്‍ നിന്നും ചിത്ര മുക്തയായിട്ടില്ല.

അവള്‍ ഈ ലോകത്ത് നിന്ന് വിട പറഞ്ഞെങ്കിലും അതിനേക്കാള്‍ കരുത്തായി തന്റെ മനസില്‍ അവളുണ്ടെന്ന് ചിത്ര അഭിമുഖങ്ങളില്‍ പറയാറുണ്ട്. ഇപ്പോഴിതാ ചിത്ര പൊന്നോമനയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലാകുകയാണ്. എന്തുകൊണ്ടാണ് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാത്തത് എന്നാണ് ചിത്ര തുറന്നുപറയുന്നത്.

ഏത് മുറിവും കാലത്തിന് മായ്ക്കാന്‍ കഴിയുമെന്നാണ് പറയുന്നത് എന്നാല്‍ തനിയ്ക്കേറ്റ ആ മുറിവ് കാലത്തിന് പോലും ഉണക്കാന്‍ കഴിയില്ല. ഇപ്പോഴും തന്റെ നെഞ്ചില്‍ നന്ദന ശക്തമായി തന്നെയുണ്ട്. പിന്നെ എല്ലാവരുടെയും കൂടെ ഒരു ഓളത്തിന് പോവുന്നു എന്നേയുള്ളുയെന്നും ചിത്ര പറയുന്നു.

എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന സംഗീതം എന്ന മേഖലയില്‍ തന്നെ വിട്ടതില്‍ ദൈവത്തോട് നന്ദിയുണ്ടെന്നും, അതൊരു ആശ്വാസമാണ് തനിയ്ക്ക്. തന്റെ സങ്കടങ്ങള്‍ കേട്ട് തന്നെ പോലെ വിഷമമുള്ള ആളുകള്‍ അടുത്ത് വരാറുണ്ടെന്നും അവരുടെ സങ്കടങ്ങള്‍ തന്നോട് പങ്കുവെക്കാറുണ്ടെന്നും ചിത്ര പറഞ്ഞു. എത്ര വലിയ ദുഃഖം ഈശ്വരന്‍ തന്ന് കഴിഞ്ഞാലും അത് താങ്ങാന്‍ തനിയ്ക്ക് കഴിയുമെന്നും അത്രത്തോളം വിഷമിച്ചെന്നും ചിത്ര പറഞ്ഞു.

നന്ദനയുടെ മരണത്തിന് ശേഷം എന്തുകൊണ്ട് മറ്റൊരു കുഞ്ഞിനെക്കുറിച്ച് ആലോചിച്ചില്ല, എന്നതും ചിത്ര തന്നെ പറയുന്നുണ്ട്. ഇപ്പോഴും മനസില്‍ മകള്‍ നന്ദന തന്നെയാണെന്നും, അവള്‍ വളരെ പൊസസീവ് ആയിരുന്നെന്നും മറ്റൊരു കുഞ്ഞിനെ എടുക്കുമ്പോള്‍ പോലും അവള്‍ വല്ലാതെ അസ്വസ്ഥയാകും. സഹോദരന്റെ കുഞ്ഞിനെ എടുക്കുന്നതും, ലാളിക്കുന്നത് പോലും അവള്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും ചിത്ര പറയുന്നു.

ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്ന് തങ്ങള്‍ കരുതിയിരുന്നു. ദത്തെടുത്ത് കഴിഞ്ഞാല്‍ പിന്നെ അവരുടെ എല്ലാ ഉത്തരവാദിത്വങ്ങളും നമ്മുക്കാണെന്നും, അവരെ പഠിപ്പിക്കുന്നതും വിവാഹം കഴിപ്പിക്കുന്നത് വരെ. അതുവരെ താന്‍ ജീവിച്ചിരിക്കുമെന്ന് തന്നെ ഉറപ്പില്ലെന്നും അതുകൊണ്ട് മാത്രമാണ് താനും, നന്ദനും നന്ദനയെ മാത്രം മനസ്സിലിട്ട് ഇപ്പോഴും ജീവിക്കുന്നതെന്നും ചിത്ര പറഞ്ഞു.

വിജയ ശങ്കര്‍- കെ എസ് ചിത്ര ദമ്പതിമാര്‍ക്ക് ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് മകള്‍ നന്ദന ജനിച്ചത്. ഒമ്പത് വയസ് തികയും മുന്നേ വിധി കുഞ്ഞിനെ തിരിച്ചെടുത്തു.
2011ല്‍ ദുബായിലെ വില്ലയിലെ നീന്തല്‍ കുളത്തില്‍ വീണായിരുന്നു നന്ദനയുടെ മരണം. നന്ദനയുടെ ഓര്‍മകള്‍ നിധി പോലെ സൂക്ഷിച്ചാണ് കെ എസ് ചിത്രയുടെ ജീവിതം.

നിന്റെ ജനനം ആയിരുന്നു ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹം. നിന്റെ ഓര്‍മകള്‍ നിധി പോലെയാണ് ഞങ്ങള്‍ക്കെന്നും. ഞങ്ങള്‍ക്ക് നിന്നോടുള്ള സ്‌നേഹം വാക്കുകള്‍ക്കപ്പുറമാണ്. നിന്റെ നഷ്ടം അളക്കാനാവാത്തതാണെന്നും നന്ദനയുടെ ജന്മദിനത്തില്‍ ചിത്ര കുറിച്ചിരുന്നു.