August 10, 2020, 1:12 AM
മലയാളം ന്യൂസ് പോർട്ടൽ
News

സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസ്സുകൾ ഓടിത്തുടങ്ങി !! ബസ്സിൽ കയറുന്നവർ പാലിക്കേണ്ട മുൻകരുതലുകൾ ഇങ്ങനെ

സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു. ജില്ലയ്‌ക്കുള്ളില്‍ മാത്രമാണ് ബസ് സര്‍വീസ്. 1850 ബസുകള്‍ ഇന്ന് നിരത്തിലിറങ്ങും. ജില്ലയ്‌ക്കുള്ളില്‍ കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകള്‍ രാവിലെ ഏഴ് മുതല്‍ ആരംഭിച്ചു. രാത്രി ഏഴ് വരെയാണ് ബസ് സര്‍വീസ് ഉള്ളത്.

സാമൂഹിക അകലം പാലിച്ചു മാത്രം യാത്ര

സാമൂഹിക അകലം പാലിച്ചായിരിക്കും ബസ് യാത്ര അനുവദിക്കുക. രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ ഒരാളെ മാത്രം അനുവദിക്കും. മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ രണ്ട് പേരെയും അനുവദിക്കും. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സുരക്ഷിത അകലം പാലിച്ചായിരിക്കും യാത്ര. ആകെ സീറ്റുകളുടെ പകുതി യാത്രക്കാരെ മാത്രമേ ബസില്‍ അനുവദിക്കൂ. സാനിറ്റെെസര്‍ ഉപയോഗിച്ച്‌ കെെ അണുവിമുക്തമാക്കിയ ശേഷമേ ബസില്‍ കയറാവൂ. പിന്‍വശത്ത് കൂടി മാത്രമേ ബസില്‍ കയറാവൂ. പുറത്തിറങ്ങേണ്ടത് മുന്‍ വാതിലിലൂടെ മാത്രം.

മിനിമം ചാര്‍ജ് 12 രൂപ

യാത്രക്കാരുടെ എണ്ണം കുറയ്‌ക്കുന്നതിനാല്‍ മിനിമം ചാര്‍ജ് ഉയര്‍ത്തിയിട്ടുണ്ട്. 12 രൂപയാണ് ഇപ്പോഴത്തെ മിനിമം ചാര്‍ജ്. കെഎസ്‌ആര്‍ടിസി ബസ്സുകളിലെ യാത്രാ നിരക്കില്‍ 50% വര്‍ധനയുണ്ടാകും. യാത്രാ സൗജന്യമുള്ള വിഭാഗങ്ങള്‍ കൂടിയ നിരക്കിന്റെ പകുതി നല്‍കേണ്ടി വരും. നിലവിലുള്ള റൂട്ടുകളില്‍ മാത്രമാണ് സര്‍വീസ് അനുവദിച്ചിട്ടുള്ളത്. ഓരോ യൂണിറ്റുകളും സര്‍വീസ് നടത്തുന്ന റൂട്ടുകള്‍ പ്രാദേശിക മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തും.

ജില്ല തിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരം – 499
 • കൊല്ലം – 208
 • പത്തനംതിട്ട – 93
 • ആലപ്പുഴ – 122
 • കോട്ടയം -102
 • ഇടുക്കി – 66
 • എറണാകുളം – 206
 • തൃശൂര്‍ – 92
 • പാലക്കാട് – 65
 • മലപ്പുറം – 49
 • കോഴിക്കോട് – 83
 • വയനാട് – 97
 • കണ്ണൂര്‍ – 100
 • കാസര്‍ഗോഡ് – 68 

  പ്രതിദിനം ആകെ അഞ്ച് ലക്ഷം കിലോമീറ്റര്‍ ദൂരം കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നടത്തേണ്ടി വരുമെന്നാണ് കരുതുന്നത്. പത്തനം തിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ദൂരം ബസ് സര്‍വീസ് ഉണ്ടാവുക. 2,20,888 കിലോമീറ്റര്‍ ദൂരമാവും പത്തനം തിട്ടയില്‍ കെഎസ്‌ആര്‍ടിസ് ബസ്സുകള്‍ ഓടുക.

  തിരുവനന്തപുരം-1,33,104, കൊല്ലം- 60, 268, ആലപ്പുഴ- 37,521,കോട്ടയം- 32, 379, ഇടുക്കി- 21,590, എറണാകുളം- 60,164, തൃശ്ശൂര്‍ – 30, 292, പാലക്കാട് – 24, 309, മലപ്പുറം 18, 268, കോഴിക്കോട് – 26, 326, വയനാട്- 28, 984, കണ്ണൂര്‍ – 30, 844, കാസര്‍ഗോഡ്-22, 285 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പ്രതിദിന സര്‍വീസുകളുടെ കിലോമീറ്റര്‍ കണക്ക്.

Related posts

റെക്കോർഡ് സൃഷ്ട്ടിച്ച തന്റെ ഇൻസ്റ്റാഗ്രാം ഡിആക്റ്റിവേറ്റ് ചെയ്ത് പ്രിയ വാര്യര്‍ !! കാരണം ?

WebDesk4

74ആം വയസിൽ ഇരട്ടകുട്ടികൾക് ജന്മം നൽകിയ മാതാവ് സ്ട്രോക്ക് വന്നു ആശുപത്രിയിൽ..

WebDesk

അച്ഛനും അമ്മയും നഷ്ട്ടപെട്ടു, സഹായിക്കാൻ ആരുമില്ലാതെ രണ്ടു പെൺകുട്ടികൾ

WebDesk4

നാല് വിവാഹങ്ങൾ കഴിച്ചു, എന്നാൽ പ്രണയിച്ചത് ഒരാളെ മാത്രം, ഇവയായിരുന്നു എന്റെ ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ!

WebDesk4

തിരക്കേറിയ പോലീസ് ജീവിതത്തിൽ നിന്നും പഠന തിരക്കുകളിലേക്ക് ഐപിഎസ് ഓഫീസര്‍ മെറിന്‍ ജോസഫ്

WebDesk

ഒരു സ്ത്രീ പുരുഷനിൽ നിന്നും ആഗ്രഹിക്കുന്നത് അത് ലാലേട്ടൻ തരും !! ശ്വേതാ മേനോൻ

WebDesk4

വിവാഹ ശേഷം ദീപ്തിക്ക് നീരജ് നൽകിയ ആദ്യ സർപ്രൈസ് !! അനുഭവം പങ്കുവെച്ച് നീരജ് മാധവ്

WebDesk4

ചെമ്ബന്‍ വിനോദ് ജോസ് വിവാഹിതനായി

WebDesk4

ഗ്ലാമറസ് ലുക്കിൽ അജിത്തിന്റെ മകൾ, വൈറൽ ഫോട്ടോഷൂട്ട്

WebDesk4

ഇതെനിക്ക് ഏറെ പ്രിയപ്പെട്ട വസ്ത്രം, സെറ്റും മുണ്ടിൽ അതീവ സുന്ദരിയായി സരയു ….!!

WebDesk4

അവളുടെ രാവുകൾ രണ്ടാം ഭാഗത്തിൽ നായിക നിങ്ങൾ തന്നെ !! അനുശ്രീയോട് ആരാധകൻ

WebDesk4

ചെറിയ ചെറിയ കാര്യങ്ങൾ ആയിരിക്കാം, പക്ഷെ നമ്മൾ അതിനെ നിസ്സാരമായി കാണരുത് !! ഭാവനയെ സപ്പോർട്ട് ചെയ്ത് സഹോദരൻ

WebDesk4
Don`t copy text!