കെഎസ്ആര്‍ടിസിയുടെ ട്രെയിന്‍! വെസ്റ്റിബുള്‍! കൊച്ചിയിലെത്തി!!

കെ.എസ്.ആര്‍.ടി.സിയുടെ ട്രെയിന്‍ എന്ന് വിളിപ്പേരുള്ള ബസ് ഇപ്പോള്‍ കൊച്ചിയില്‍ എത്തിച്ചിരിക്കുകയാണ്. തോപ്പുംപടിയില്‍ നിന്ന് കരുാഗപ്പള്ളിയിലേക്ക് ഓടുന്ന പുതിയ ഓര്‍ഡിനറി സര്‍വീസ് ആയാണ് ഈ കരുത്തന്‍ വീണ്ടും എത്തിയിരിക്കുന്നത്. ട്രെയിനിന്റെ രണ്ട് ബോഗികള്‍ ഒന്നിപ്പിച്ചത് പോലെ…

കെ.എസ്.ആര്‍.ടി.സിയുടെ ട്രെയിന്‍ എന്ന് വിളിപ്പേരുള്ള ബസ് ഇപ്പോള്‍ കൊച്ചിയില്‍ എത്തിച്ചിരിക്കുകയാണ്. തോപ്പുംപടിയില്‍ നിന്ന് കരുാഗപ്പള്ളിയിലേക്ക് ഓടുന്ന പുതിയ ഓര്‍ഡിനറി സര്‍വീസ് ആയാണ് ഈ കരുത്തന്‍ വീണ്ടും എത്തിയിരിക്കുന്നത്. ട്രെയിനിന്റെ രണ്ട് ബോഗികള്‍ ഒന്നിപ്പിച്ചത് പോലെ കാഴ്ച്ചയില്‍ തന്നെ ആളുകള്‍ക്ക് കൗതുകം ഉണര്‍ത്തിയിരുന്ന ഈ വെസ്റ്റിബുള്‍ ബസ്സിന് 17 മീറ്ററാണ് നീളം. അനകോണ്ടയെന്നും പാമ്പെന്നും എല്ലാം മറ്റ് വിളിപ്പേരുകള്‍ ഉണ്ടായിരുന്ന ഈ ബസ് കൊച്ചിയില്‍ എത്തിയത് പോലും നാട്ടുകാര്‍ അറിഞ്ഞ് കാണില്ല..

ഇനി മൂന്ന് വര്‍ഷം കൂടി മാത്രം സര്‍വീസ് ബാക്കി നില്‍ക്കെയാണ് ഈ ബസ് വീണ്ടും കരുത്തനായി ബസ് സര്‍വീസ് നടത്താനായി എത്തിയിരിക്കുന്നത്. 10 വര്‍ഷമായി ആറ്റിങ്ങള്‍-കിഴക്കേകോട്ട റൂട്ടില്‍ ഓടുന്ന ബസിന് ഇനി മൂന്ന് വര്‍ഷം കൂടി മാത്രമാണ് സര്‍വീസ് കാലാവധി. ഒരുപാട് പേര്‍ക്ക് ഒന്നിച്ച് യാത്ര ചെയ്യാന്‍ സാധിക്കുമെന്ന വലിയൊരു ഗുണം ഉണ്ടെങ്കില്‍ കൂടി ഈ ബസ് ഓടിക്കാനും അനുബന്ധ കാര്യങ്ങളും കുറച്ച് പാട് തന്നെയാണ്. ഒരു ലിറ്റര്‍ ഡീസല്‍ ഒഴിച്ചാല്‍ 3 കിലോമീറ്റര്‍ മാത്രമാണ് മൈലേജ്. നീളക്കൂടുതല്‍ ഉള്ള ബസ് ആയതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ച് വേണം ഓടിക്കാന്‍ എന്ന് ഡ്രൈവര്‍മാരും പറയുന്നു. ബസ് പുറകോട്ട് എടുക്കാന്‍ പാടാണ്…

ഓവര്‍ടേക്ക് ചെയ്യുമ്പോഴും ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു. ഏത് ദിശയിലേക്കും തിരിക്കാവുന്ന 57 സീറ്റുകളാണ് ഈ ബസില്‍ ഉള്ളത് എന്നാല്‍, ഈ സീറ്റുകള്‍ ദീര്‍ഘ ദൂരയാത്രകള്‍ക്ക് പറ്റുന്നവ അല്ല എന്ന ദോഷവും ഉണ്ട്. ഇപ്പോള്‍ സര്‍വീസ് തുടങ്ങിയിട്ട് അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും ബസ്സില്‍ പത്തില്‍ താഴെ മാത്രമാണ് യാത്രക്കാര്‍ ഉള്ളത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെഎസ്ആര്‍ടിസിയുടെ ടെറാപ്ലെയിന്‍ എന്ന ബസ് തിരുവനന്തപുരത്ത് നിന്ന് എറണാകുളം വഴി കോഴിക്കോടേക്ക് സര്‍വീസ് നടത്തിയിരുന്നു. രണ്ട് ക്യാബിനുകള്‍ കൂട്ടിയോജിപ്പിച്ചത് പോലുള്ള ബസ്സില്‍ ശുചിമുറിയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് വേണ്ടി ഒരുക്കിയിരുന്നു.