നിങ്ങൾ എല്ലാവരും ഇത്രയും കാലം പ്രേക്ഷകരെ പറ്റിക്കുകയായിരുന്നോ!

സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച പിന്തുണയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്ബര…

സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച പിന്തുണയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്ബര യൂട്യൂബിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍ നിരയില്‍ ഉണ്ടാകാറുണ്ട്. എങ്കിലും പരമ്ബരയില്‍ സ്ഥിരമായി കഥാപാത്രങ്ങള്‍ മാറുന്നതില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടക്കേട് തോന്നാറുണ്ട് എന്നത് വാസ്തവമാണ്. നടി മീരാ വാസുദേവ്, കൃഷ്ണകുമാര്‍, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, ശരണ്യ ആനന്ദ് എന്നിവർ ആണ് പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് പരമ്പര സ്ഥാനം നേടിയിരിക്കുന്നത്.

പരമ്പരയിൽ അഭിനയിക്കുന്ന താരങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ്. പരസ്പ്പരം എല്ലാവരുടെയും വിശേഷങ്ങൾ ഇവർ പങ്കുവെക്കാറുമുണ്ട്. താരങ്ങൾ പങ്കുവെക്കുന്ന ലൊക്കേഷൻ ചിത്രങ്ങൾക്ക് എല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുള്ളത്. അത്തരത്തിൽ പരമ്പരയിലെ ഏറ്റവും ഇളയ കുട്ടി ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമൃത പങ്കുവെച്ച് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. പരമ്പരയിൽ വേദിക എന്ന വില്ലത്തി വേഷത്തിൽ എത്തുന്നത് ശരണ്യ ആണ്. പരമ്പരയിൽ വേദികളുടെ എതിരാളികൾ ആണ് ശീതളും അനുവും പ്രതീഷും ഒക്കെ. എന്നാൽ ഇപ്പോൾ ഇവരെല്ലാവരും കൂടി ഒന്നിച്ചുള്ള ചിത്രം ആണ് അമൃത പങ്കുവെച്ചിരിക്കുന്നത്.

നിരവധി പേരാണ് ചിത്രത്തിന് രസകരമായ കമെന്റുകളുമായി എത്തിയത്. സെൽഫിയിൽ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശരണ്യയും ഉണ്ടെന്നുള്ളതാണ് പ്രധാന കാരണം, അപ്പോൾ നിങ്ങൾ എല്ലാവരും ഒറ്റക്കെട്ട് ആയിരുന്നു അല്ലെ, എല്ലാവരും കൂടി ചേർന്ന് സുമിത്രയെ പറ്റിക്കുകയായിരുന്നു അല്ലെ, ഇത്രയും കാലം ശത്രുക്കൾ ആണെന്ന് പറഞ്ഞു നിങ്ങൾ ഞങ്ങൾ പ്രേക്ഷകരെ പറ്റിക്കുക ആയിരുന്നോ തുടങ്ങിയ കമെന്റുകൾ ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത.