ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തിന് കൂട്ടുനിക്കുന്നവൾ ആണോ ഉത്തമ ഭാര്യ? കുടുംബവിളക്കിനെതിരെ വിമർശന പെരുമഴ!

മികച്ച റെറ്റിങ്ങോടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് കുടുംബവിളക്ക്. സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സമയം മുതൽ തന്നെ റേറ്റിങ്ങിൽ മുൻപന്തിയിൽ ആണ് പരമ്പര സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാൽ പരമ്പരയുടെ പ്രമേയം പല പ്രേക്ഷകർക്കും…

മികച്ച റെറ്റിങ്ങോടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് കുടുംബവിളക്ക്. സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സമയം മുതൽ തന്നെ റേറ്റിങ്ങിൽ മുൻപന്തിയിൽ ആണ് പരമ്പര സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാൽ പരമ്പരയുടെ പ്രമേയം പല പ്രേക്ഷകർക്കും ദഹിക്കുന്നില്ല. നടി മീര വാസുദേവാണ് പരമ്പരയിൽ സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയുടെ തുടക്ക സമയത്ത് മികച്ച അഭിപ്രായം ആയിരുന്നു സീരിയൽ നേടിയത്. എന്നാൽ പരമ്പര പുരോഗമിക്കുന്നതിനനുസരിച്ചു വിമർശനങ്ങളും ഉയരുന്നുണ്ട്.
ഈ പരമ്പര കുടുംബിനിയായ സ്ത്രീകളുടെ അഭിമാനം തകർക്കുകയും കുടുംബ ബന്ധങ്ങളെ വിലകുറച്ചു കാണിക്കുകയും ആണ് എന്നാണു സീരിയലിനു നേരെ ഉയരുന്ന വിമർശനങ്ങളിൽ വലുത്. കുടുംബത്തിന്റെ കഥയാണ് പറയുന്നതെങ്കിലും ഒരു കുടുംബത്തിലും നടക്കാത്ത കാര്യങ്ങൾ ആണ് ഈ പരമ്പരയിൽ പറയുന്നതെന്നാണ് പ്രേക്ഷകർ വാദിക്കുന്നത്. പരമ്പരയിലെ കഥാപാത്രമായ സുമിത്രയെ പോലുള്ള വീട്ടമ്മമാർ ഒരു വീട്ടിലും കാണില്ല എന്നും എഴുത്തുകാരൻ അദ്ദേഹത്തിന്റെ വീട്ടിലെ കഥ എന്തിനാണ് പൊതു കഥപോലെ പരമ്പരയിൽ അവതരിപ്പിക്കുന്നത് എന്നൊക്കെയാണ് പ്രേക്ഷകർ പറയുന്നത്.
ഇപ്പോൾ പരമ്പരയ്ക്ക് ആസ്വാദകരേക്കാൾ ഏറെ വിമര്ശകരാണ് ഉള്ളത്. പരമ്പരയിൽ പറയുന്നത് വിദ്യാഭ്യാസം കൂടുമ്പോൾ മക്കൾ അമ്മേയെയും അമ്മയുടെ വിലയും മറക്കുമെന്നാണ്. എന്നാൽ ഏതു മക്കൾ ആണ് ഇത് പോലെ ഒരു അവസ്ഥയിൽ അമ്മയെ തള്ളിപ്പറയുന്നതെന്നും ഇത് ഏത് കുടുംബത്തിൽ നടക്കുന്ന കഥയാണ് എന്ന് സംവിധായകനും എഴുത്തുകാരണം ഒന്ന് പറഞ്ഞു തരണം എന്ന് തുടങ്ങിയ കടുത്ത വിമർശനങ്ങൾ ആണ് പാരമ്പരയ്‌ക്കെതിരെ ഉയരുന്നത്, യെങ്കിലും റേറ്റിങ്ങിൽ മാറ്റം ഉണ്ടാകാതെ ഇപ്പോഴും സീരിയൽ മുൻപന്തിയിൽ തന്നെയാണ് തുടരുന്നത്. വിമർശകർ ഉള്ളത് പോലെ തന്നെ പരമ്പരയ്ക്ക് കുടുംബ പ്രേക്ഷകരും കൂടുതൽ ആണ്. എന്നാൽ സുമിത്ര എന്ന കഥാപാത്രം അടിമയെപ്പോലെ ജീവിക്കാതെ അൽപ്പമെങ്കിലും കരുത്തുള്ളവളായി മാറണമെന്നുമാണ് പൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം.