സോഷ്യൽ മീഡിയയിൽ വൈറലായി കുടുംബവിളക്ക് സീരിയലിനെ കുറിച്ചുള്ള ട്രോൾ

ഏറെ പ്രേക്ഷക പ്രീതിയുള്ള പരമ്പരയാണ് കുടുമ്പവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക് അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്ബര യൂട്യൂബിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍ നിരയില്‍ ഉണ്ടാകാറുണ്ട്.…

ഏറെ പ്രേക്ഷക പ്രീതിയുള്ള പരമ്പരയാണ് കുടുമ്പവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക് അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്ബര യൂട്യൂബിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍ നിരയില്‍ ഉണ്ടാകാറുണ്ട്. എങ്കിലും പരമ്ബരയില്‍ സ്ഥിരമായി കഥാപാത്രങ്ങള്‍ മാറുന്നതില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടക്കേട് തോന്നാറുണ്ട് എന്നത് വാസ്തവമാണ്. നടി മീരാ വാസുദേവ്, കൃഷ്ണകുമാര്‍, ശ്രീജിത്ത്‌ വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നീ താരങ്ങളാണ് സീരിയലിൽ അണിനിരക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ സീരിയലിനെക്കുറിച്ചുള്ള ട്രോളാണ് ചർച്ചയാകുന്നത്. “കെട്ടിയോന്റെ പരസ്ത്രീബന്ധം അറിഞ്ഞിട്ടും അയാളുടെ കാലുപിടിച്ച് കഴിയുന്ന ഒരു നാണംകെട്ട ഭാര്യ.. തന്തയുടെ അവിഹിതത്തിന് കൂട്ടുനിൽക്കുന്ന ഒരു മകൾ! ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയുടെ വീട്ടിൽ താമസമാക്കിയ മകനു ഫുൾ സപ്പോർട്ടുമായി, മരുമകളെ താറടിക്കുന്ന ഒരു അമ്മായി അമ്മ!! പക്ഷേ പേരാണ് ഏറ്റവും വലിയ കോമഡി – കുടുംബവിളക്ക്!!” – ഇതാണ് കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പരക്കുന്ന പോസ്റ്റ്.

സീരിയലിൽ അമേയ നായര്‍ ആണ് ഓണക്കാലം വരെ വേദികയായി എത്തിയിരുന്നത്. ഈ കഥാപാത്രത്തില്‍ നിന്ന് അമേയ മാറിയതിന് പിന്നാലെയാണ് പുതിയ വേദിക എത്തിയത്. അമേയ നായര്‍‍ക്ക് പകരം നടി ശരണ്യ ആനന്ദാണ് ഇപ്പോള്‍ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരാ വാസുദേവ് ആണ് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിൽ നായികയായി എത്തിയ താരം കൂടിയാണ് ഇവർ. സീരിയലിൽ സുമിത്ര എന്ന കഥാപാത്രത്തെ ആണ് ഇവർ അവതരിപ്പിക്കുന്നത്.