Film News

സുമിത്രയുടെ കട ഉൽഘാടനം ചെയ്തില്ലെങ്കിൽ അജു സിനിമ ഇനി കാണില്ല!

Kudumbavilakku troll against Aju Varghese

മികച്ച റെറ്റിങ്ങോടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് കുടുംബവിളക്ക്. സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സമയം മുതൽ തന്നെ റേറ്റിങ്ങിൽ മുൻപന്തിയിൽ ആണ് പരമ്പര സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാൽ പരമ്പരയുടെ പ്രമേയം പല പ്രേക്ഷകർക്കും ദഹിക്കുന്നില്ല. നടി മീര വാസുദേവാണ് പരമ്പരയിൽ സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയുടെ തുടക്ക സമയത്ത് മികച്ച അഭിപ്രായം ആയിരുന്നു സീരിയൽ നേടിയത്. എന്നാൽ പരമ്പര പുരോഗമിക്കുന്നതിനനുസരിച്ചു വിമർശനങ്ങളും ഉയരുന്നുണ്ട്.

സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക് അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്ബര യൂട്യൂബിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍ നിരയില്‍ ഉണ്ടാകാറുണ്ട്. എങ്കിലും പരമ്ബരയില്‍ സ്ഥിരമായി കഥാപാത്രങ്ങള്‍ മാറുന്നതില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടക്കേട് തോന്നാറുണ്ട് എന്നത് വാസ്തവമാണ്. നടി മീരാ വാസുദേവ്, കൃഷ്ണകുമാര്‍, ശ്രീജിത്ത്‌ വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നീ താരങ്ങളാണ് സീരിയലിൽ അണിനിരക്കുന്നത്.

Kudumbavilakku serial actors daily salary

Kudumbavilakku serial actors daily salary

ഇപ്പോൾ ഉദ്യോഗഭരിതമായ രംഗങ്ങളുമായി മുന്നേറുകയാണ് പരമ്പര ഇപ്പോൾ. പരമ്പരയിൽ നായികയായ സുമിത്രയുടെ കടയുടെ ഉൽഘാടനവും വില്ലത്തിയായ വേദികയുടെ ഓഫീസിന്റെ ഉൽഘാടനവും ഒരു ദിവസം ആണ് നിശ്ചയിച്ചിരിക്കുന്നത്. അജു വര്ഗീസ് ആണ് രണ്ടിത്തതും ഉൽഘാടനം ചെയ്യാൻ എത്തുന്നത്. എന്നാൽ ഒരേ ദിവസം ഒരേ സമയം ആണ് ഈ രണ്ടിടത്തും ഉൽഘാടനം എന്ന് അജുവിന്‌ അറിയുകയുമില്ല. താരത്തിന്റെ കോർഡിനേറ്റർ ആണ് ഇങ്ങനെ ഒരു പ്രതിസന്ധി ഉണ്ടാക്കിയത്. താരം ഇപ്പോൾ എവിടെ എത്തുമെന്ന ആശങ്കയിൽ ആണ് ആരാധകരും.

താനും കുടുംബവിളക്ക് പരമ്പരയുടെ ഭാഗമാകുന്നുവെന്നു പറഞ്ഞുകൊണ്ട് അജു വര്ഗീസും എത്തിയിരുന്നു. എന്നാൽ താരത്തിന്റെ ഈ വീഡിയോയ്ക്ക് താഴെ സുമിത്ര ഫാൻസിന്റെ കമെന്റുകൾ ആണ് കൂടുതലും. ചേട്ടൻ സുമിത്രയുടെ കട ഉൽഘാടനം ചെയ്തില്ലെങ്കിൽ ഇനി അജു ചേട്ടന്റെ സിനിമകൾ ഒന്നും കാണില്ല എന്നാണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്. സുമിത്രയുടെ കട ഉൽഘാടനം ചെയ്യാൻ പോകുന്നതാകും ചേട്ടന് നല്ലത്, അല്ലെങ്കിൽ ഇനി മുതൽ ചേട്ടന് ഹേറ്റേഴ്‌സ് കൂടുമെന്നും മറ്റൊരാൾ കമെന്റ് ചെയ്തിട്ടുണ്ട്. രണ്ടു കടയും അടുത്തടുത്തായതിനാൽ ഒരെടുത്ത് ഉൽഘാടനം കഴിഞ്ഞു അടുത്തടുത്തേക്ക് പൊയ്ക്കോ എന്ന് മറ്റൊരാൾ പറയുന്നു. എന്തായാലും അജു എവിടെയാണ് പോകുക എന്ന് ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ അറിയാം.

Trending

To Top
Don`t copy text!