ഞാന്‍ മരിച്ചിട്ടില്ല!!! ഈ തെണ്ടിത്തരം ഇനി കാണിക്കരുത്; ജീവിച്ചിരിക്കുമ്പോള്‍ തന്നെ ‘കൊന്ന’വരോട് കുളപ്പുള്ളി ലീല പറയുന്നു

നാടകവേദിയില്‍ നിന്നെത്തി മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയയാളാണ്1. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ പതിറ്റാണ്ടുകളായി താരം നമ്മെ ചിരിപ്പിക്കുകയാണ്. അതേസമയം, സിനിമാ താരങ്ങളെയും സെലിബ്രിറ്റികളും ജീവിച്ചിരിക്കുമ്പോള്‍ തന്നെ ‘കൊല്ലുന്ന’ കാഴ്ച സോഷ്യല്‍ ലോകത്ത്…

നാടകവേദിയില്‍ നിന്നെത്തി മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയയാളാണ്1. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ പതിറ്റാണ്ടുകളായി താരം നമ്മെ ചിരിപ്പിക്കുകയാണ്. അതേസമയം, സിനിമാ താരങ്ങളെയും സെലിബ്രിറ്റികളും ജീവിച്ചിരിക്കുമ്പോള്‍ തന്നെ ‘കൊല്ലുന്ന’ കാഴ്ച സോഷ്യല്‍ ലോകത്ത് സാധാരണമാണ്.

അങ്ങനെ ഒരു അവസ്ഥയിലൂടെയാണ് കഴിഞ്ഞ ദിവസം കുളപ്പുള്ളി ലീലയും കടന്നുപോയത്. താരത്തിന് ആദരാജ്ഞലി പോസ്റ്റുകള്‍ നിറഞ്ഞിരുന്നു. ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് താരമിപ്പോള്‍.

കഴിഞ്ഞദിവസം വന്ന കോളുകള്‍ക്കെല്ലാം ‘ഞാന്‍ മരിച്ചിട്ടില്ല. സത്യമായിട്ടും ഞാന്‍ മരിച്ചിട്ടില്ല..’ ഇങ്ങനെ ഒരു മറുപടി കൊടുത്ത് ക്ഷീണിച്ചിരിക്കുകയാണ്
കുളപ്പുള്ളി ലീല.

ഒരു ഓണ്‍ലൈന്‍ ചാനലില്‍ വന്ന വീഡിയോയാണ് 72കാരിയായ ലീലയുടെ മനസമാധാനം കളയുന്നത്. ‘തീരാദുഖം മലയാളിയെ കണ്ണീരിലാഴ്ത്തി പ്രിയ നടി കുളപ്പുള്ളി ലീല..’ ഇതായിരുന്നു വീഡിയോയുടെ തലക്കെട്ട്.

‘ഇന്നലെ 6 മണിക്ക് തിലകന്‍ സൗഹൃദ സമിതിയുടെ ഒരു സമ്മേളനമുണ്ടായിരുന്നു. ഞാന്‍ അതിന്റെ വൈസ് ചെയര്‍മാനാണ്. പരിപാടിക്ക് പോയ്‌ക്കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ വിളിച്ചാണ് കാര്യം പറഞ്ഞത്. ഞാന്‍ ഞെട്ടിപ്പോയി. 94 വയസുള്ള അമ്മയുണ്ട്. അമ്മയെങ്ങാനും ഇതറിഞ്ഞാലോ? കുളപ്പുള്ളി ലീല പറയുന്നു.

ഈ തെണ്ടിത്തരം ഇനി കാണിക്കരുത്. ആളെ കൂട്ടാന്‍ കാശുണ്ടാക്കണമെങ്കില്‍ വേറെ എന്തൊക്കെ ചെയ്യാം. ഇങ്ങനെ മനുഷ്യനെ കൊല്ലാക്കൊല ചെയ്യരുത്.
ആരെങ്കിലുമൊക്കെ വീഡിയോ കാണാന്‍ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ത് കഷ്ടമാണ്. ആ തലക്കെട്ട് വായിച്ചിട്ട് ഒരുപാട് പേര്‍ വിളിച്ചു. എന്റെ നാട്ടില്‍ നിന്നൊക്കെ ആളുകള്‍ പേടിച്ചാണ് വിളിക്കുന്നത്. സമാധാനം പറഞ്ഞ് മടുത്തെന്ന് താരം പറയുന്നു.

0

94 വയസ്സുകാരിയായ അമ്മയോടൊപ്പം നോര്‍ത്ത് പറവൂരിലെ വീട്ടില്‍ കഴിയുകയാണ് ലീല. സിനിമാ തിരക്കുകള്‍ക്ക് ഇടയിലും ഓടിയെത്തി അമ്മയെയും നോക്കി ജീവിക്കുകയാണ്. അപ്പോഴാണ് ഇങ്ങനെ ഓരോന്ന് വരുന്നത്. പോലീസിലൊന്നും പരാതി നല്‍കാന്‍ ഞാനില്ലെന്നും ലീല വിദ്വേഷ പ്രചാരകരോട് പറയുന്നു.