ഐശ്വര്യ ലക്ഷ്മിയുടെ കുമാരിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ഷൈന്‍ ടോം ചാക്കോ- ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിലെത്തിയ കുമാരി തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയ്യതി പുറത്ത് വിട്ടിരിക്കുകയാണ്. ചിത്രം നവംബര്‍ 18ന് നെറ്റ്ഫ്‌ലിക്‌സിലാണ് എത്തുന്നത്.…

ഷൈന്‍ ടോം ചാക്കോ- ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിലെത്തിയ കുമാരി തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയ്യതി പുറത്ത് വിട്ടിരിക്കുകയാണ്. ചിത്രം നവംബര്‍ 18ന് നെറ്റ്ഫ്‌ലിക്‌സിലാണ് എത്തുന്നത്. ഒരു മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് കുമാരി.

ചിത്രത്തില്‍ സുരഭി ലക്ഷ്മി, സ്വാസിക, ജിജു ജോണ്‍, തന്‍വി രാം, സ്പടികം ജോര്‍ജ്ജ്, രാഹുല്‍ മാധവ്, ശിവജിത്, ശ്രുതി മേനോന്‍, ശൈലജ കൊട്ടാരക്കര എന്നിവരും അഭിനയിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് കുമാരി അവതരിപ്പിച്ചിരിക്കുന്നത്. ദ ഫ്രെഷ് ലൈം സോഡാസിന്റെ ബാനറില്‍ ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത് സാരംഗ്, ജേക്‌സ് ബിജോയ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുല പിനപല, ജിന്‍സ് വര്‍ഗീസ് എന്നിവരാണ് സഹനിര്‍മാതാക്കള്‍.

അബ്രഹാം ജോസഫ് ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീത സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലെ പാട്ടുകളുടെ വരികള്‍ തയ്യാറാക്കിയിരിക്കുന്നത് കൈതപ്രം, ജ്യോതിഷ് കാശി, ജോ പോള്‍ എന്നിവരാണ്. ശ്രീജിത് സാരംഗ് ആണ് എഡിറ്റിങ്ങും കളറിങ്ങും. ജേക്‌സ് ബിജോയും മണികണ്ഠന്‍ അയ്യപ്പയും ചേര്‍ന്നാണ് പശ്ചാത്തലസംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സംഘട്ടനം ദിലീപ് സുബ്ബരായന്‍. മേക്ക് അപ്പ് അമല്‍ ചന്ദ്രന്‍ എന്നിവരാണ്.