ആ മഞ്ജുവാര്യർ ചിത്രത്തിൽ നിന്നും താൻ പിന്മാറണം എന്ന് ദിലീപ് വിളിച്ച് പറഞ്ഞിരുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

ആ മഞ്ജുവാര്യർ ചിത്രത്തിൽ നിന്നും താൻ പിന്മാറണം എന്ന് ദിലീപ് വിളിച്ച് പറഞ്ഞിരുന്നു!

പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്ത ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടി ഗംഭീര തിരിച്ച് വരവാണ് മഞ്ജു വാര്യർ നടത്തിയത്. വളരെ വലിയ സ്വീകാര്യനാം ആണ് താരത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചതും. തിരിച്ച് വരവിലും ശക്തമായ നായിക കഥാപാത്രം ആയിട്ടാണ് താരം എത്തിയത്. കുഞ്ചാക്കോ ബോബൻ ആയിരുന്നു ചിത്രത്തിലെ നായകൻ. നായിക പ്രാധാന്യമുള്ള ചിത്രം ആയിരുന്നിട്ട് കൂടി കുഞ്ചാക്കോ ബോബൻ പൂർണ്ണ മനസ്സോടെ ആയിരുന്നു ചിത്രത്തിൽ അഭിനയിച്ചായിരുന്നത്. ചിത്രം ശ്രദ്ധ നേടിയതോടെ നിരവധി ചിത്രങ്ങളിൽ ആണ് കുറഞ്ഞ സമയം മക്കോണ്ട മഞ്ജു നായികയായി അഭിനയിച്ചത്. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് താരം എത്തിപ്പെടുകയായിരുന്നു. നായിക പ്രാധാന്യമുള്ള സിനിമകൾ ചെയ്യുന്നതിൽ പ്രായം ഒരു തടസ്സം അല്ല എന്ന് തെളിയിച്ച നടി കൂടിയാണ് മഞ്ജു വാര്യർ.

Manju Warrier

Manju Warrier

എന്നാൽ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ച് കൊണ്ട് സംവിധായകൻ റോഷൻ ആൻഡ്രുസ്സിനു ഡേറ്റ് കൊടുത്ത ശേഷം ദിലീപ് തന്നെ വിളിച്ച് ചിത്രത്തിൽ നിന്നും പിന്മാറണം എന്ന ധ്വനിയിൽ സംസാരിച്ചുവെന്നു കുഞ്ചാക്കോ ബോബൻ തുറന്ന് പറഞ്ഞിരുന്നു. ഇത് ആരാധകർക്കിടയിൽ വലിയ ചർച്ച ആയിരുന്നു. ചാക്കോച്ചന്റെ വാക്കുകൾ ഇങ്ങനെ, ഹൗ ഓൾഡ് ആർ യു എന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ എല്ലാം നടക്കുന്ന സമയം ആയിരുന്നു. ഒരു ദിവസം ദിലീപ് എന്നെ വിളിച്ചു. സിനിമയെ കുറിച്ചൊക്കെ സംസാരിച്ചു. സംസാരത്തിനിടയിൽ ഞാൻ ആ സിനിമയിൽ അഭിനയിക്കരുത് എന്ന ധ്വനിയിൽ ആണ് സംസാരിച്ചത്. ചിത്രത്തിൽ നിന്നും പിന്മാറാൻ നേരിട്ട് പറഞ്ഞില്ല എങ്കിലും പിന്മാറണം എന്ന രീതിയിൽ ആയിരുന്നു ദിലീപിന്റെ സംസാരം.

എന്നാൽ ഞാൻ പറഞ്ഞത് ഞാൻ ഡേറ്റ് കൊടുത്തത് റോഷൻ ആൻഡ്രുസിനു ആണ്. അല്ലാതെ മഞ്ജു വാര്യർ നായികയായി അഭിനയിക്കുന്നു എന്ന് കേട്ടിട്ടല്ല എന്നുമാണ്. ഞാൻ ഒരു നടനാണ്, ഒരു നിർമ്മാതാവും ആണ്. ദിലീപുമായി ഒരുപാട് മേഖലകളിൽ എനിക്ക് ബന്ധമുണ്ട്. നാളെ എന്താകും എന്ന് ചിന്തിച്ചിട്ടല്ല, എന്റെ മനസാക്ഷിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നത്. അപ്പോൾ എന്റെ മനസാക്ഷിക്ക് എന്താണോ ശരിയെന്ന് തോന്നുന്നത്, അതാണ് ഞാൻ ചെയ്യുന്നത്.

 

 

 

 

 

 

 

 

 

 

Trending

To Top