എന്റെ വിജയത്തിന് പിന്നിൽ ഉള്ള മൂന്ന് സ്ത്രീകൾ, മനസ്സ് തുറന്ന് ചാക്കോച്ചൻ

വർഷങ്ങൾ കൊണ്ട് മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ എന്നറിയപ്പെടുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവിലൂടെ എത്തി പ്രേക്ഷക മനസ്സിൽ കൂടുകൂട്ടിയ താരം ഇന്നും മലയാളികളുടെ പ്രിയ താരമായി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള തങ്ങളുടെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ വൈറൽ ആകാറുമുണ്ട്. താരത്തിന്റെയും ഭാര്യ പ്രിയയുടെയും കുഞ്ഞിന്റെയുമെല്ലാം വിശേഷങ്ങൾ ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളതും. തന്റെ പ്രണയ കഥകൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.ജീവിതത്തിൽ ഉണ്ടാകുന്ന വിശേഷങ്ങൾ എല്ലാം താരം ആരാധകർക്കൊപ്പം പങ്കുവെക്കാൻ പ്രത്യേകംശ്രദ്ധിക്കാറുമുണ്ട്. ചാക്കോച്ചന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താൽപ്പര്യം ആണ്. അധികം അഭിമുഖങ്ങൾ ഒന്നും നൽകാത്ത ചക്കകൊച്ചന്റെ അഭിമുഖങ്ങൾ കണ്ടിരിക്കാനും പ്രേക്ഷകർക്ക് ഇഷ്ട്ടം ഒരുപാട് ആണ്.

kunchacko boban about daughter
kunchacko boban about daughter

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ചാക്കോച്ചൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ മനസ്സ് നിറച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ മുഴുവൻ വിജയങ്ങൾക്കും പിന്നിൽ മൂന്ന് സ്ത്രീകളുടെ സാമിപ്യം ഉണ്ടെന്നാണ് ചാക്കോച്ചൻ പറഞ്ഞത്. ആ മൂന്ന് സ്ത്രീകൾ തന്റെ അമ്മയ്ക്കും അമ്മമ്മയും ഭാര്യയും ആണ്. തന്റെ ജീവിതത്തിൽ എന്ത് സന്ദർഭങ്ങളിലും തനിക്ക് വേണ്ട പിന്തുണ നൽകി കൂടെ നിന്നത് അവർ ആണെന്നും അത് തന്നെയാണ് തന്റെ ജീവിതത്തിലെ വിജയം എന്നും ചാക്കോച്ചൻ പറഞ്ഞു. ഇവർ മൂന്ന് പേരും തന്റെ ജീവിതത്തെ സ്വാധീനിച്ചപ്പോൾ തന്റെ പിതാവിന്റെ സാന്നിധ്യം മറ്റൊരു രീതിയിൽ ആണ് തനിക്ക് ഗുണം ചെയ്തത് എന്നാണ് ചാക്കോച്ചൻ പറഞ്ഞത്. തന്റെ പിതാവിന്റെ മാനുഷിക നന്മയാണ് തന്റെ ജീവിതത്തിൽ ഗുണം ചെയ്തത് എന്നുമാണ് ചാക്കോച്ചൻ പറഞ്ഞത്.

സിനിമ ചെയ്തുകൊണ്ടിരുന്ന തന്റെ പിതാവ് സിനിമ അല്ലാതെ സുഹൃത്തിനൊപ്പം ചേർന്ന് മറ്റൊരു ബിസിനെസ്സ് ചെയ്തു പരാചയപെട്ടപ്പോഴും കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ കുറ്റപ്പെടുത്താനോ സാമ്പത്തികം ആവിശ്യപ്പെടാനോ പോയിട്ടില്ല, തന്‍റെ പിതാവിനോളം സോഫ്റ്റ്‌ ആയ ഒരാളെ താന്‍ വേറെ കണ്ടിട്ടി എന്നും ചാക്കോച്ചൻ പറഞ്ഞു. ഒരു ആവശ്യവും ഇല്ലാതെയായിരുന്നു പണമിടപാടുമായി ബന്ധപ്പെട്ട ബിസിനസിലേക്ക് തന്‍റെ പിതാവ് സുഹൃത്തുമായി ഇറങ്ങിത്തിരിച്ചത്.എന്നാൽ അതിൽ പരാചയപെട്ടപ്പോഴും കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ ഒരിക്കൽ പോലും കുറ്റപ്പെടുത്തിയിട്ടില്ല എന്നും തന്റെ അച്ഛന്റെ ആ നന്മ ആണ് തനിക്ക് ജീവിതത്തിൽ വെളിച്ചം തന്നത് എന്നും ചാക്കോച്ചൻ പറഞ്ഞു.

Previous articleനൗഷാദിന്റെ ജീവിതത്തിന്റെ താളം തെറ്റി തുടങ്ങിയത് ആ ദിലീപ് ചിത്രം നിർമ്മിച്ചതോടെ
Next articleആ രംഗങ്ങൾ ചെയ്തപ്പോൾ ശരിക്കും നാണം വന്നു, മനസ്സ് തുറന്ന് അരവിന്ദ് സ്വാമി