ആ പൊട്ട് എന്നെ ഇത് പോലെ വട്ടം ചുറ്റിക്കുമെന്ന് കരുതിയതെ ഇല്ല!

വർഷങ്ങൾ കൊണ്ട് മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ എന്നറിയപ്പെടുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവിലൂടെ എത്തി പ്രേക്ഷക മനസ്സിൽ കൂടുകൂട്ടിയ താരം ഇന്നും മലയാളികളുടെ പ്രിയ താരമായി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ…

Kunchacko boban about love story with priya

വർഷങ്ങൾ കൊണ്ട് മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ എന്നറിയപ്പെടുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവിലൂടെ എത്തി പ്രേക്ഷക മനസ്സിൽ കൂടുകൂട്ടിയ താരം ഇന്നും മലയാളികളുടെ പ്രിയ താരമായി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള തങ്ങളുടെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ വൈറൽ ആകാറുമുണ്ട്. താരത്തിന്റെയും ഭാര്യ പ്രിയയുടെയും കുഞ്ഞിന്റെയുമെല്ലാം വിശേഷങ്ങൾ ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളതും. ഇപ്പോഴിതാ തന്റെ പ്രണയകാലത്തെ കുറിച്ചും പ്രിയയുമായുള്ള പ്രണയം തുടങ്ങിയ ദിവസത്തെ കുറിച്ചുമെല്ലാം മനസ്സ് തുറക്കുകയാണ് കുഞ്ചാക്കോ ബോബൻ.  താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

Kunchacko Boban reveals the secret of his successful family life
Kunchacko Boban reveals the secret of his successful family life

നക്ഷത്ര താരാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി ഞാൻ അന്ന് തിരുവനതപുരത്ത് പങ്കജ് ഹോട്ടെലിൽ താമസിക്കുകയായിരുന്നു. അന്നൊക്കെ ഇന്നത്തെ പോലെ സെൽഫികളും ഫോണുകളും ഒന്നും ഇല്ല. ഫുൾ ഓട്ടോഗ്രാഫിന്റെ കാലം ആയിരുന്നു. എന്നെക്കാണാനും ഓട്ടോഗ്രാഫ് വാങ്ങിക്കാണും കുറച്ച് വിദ്യാർഥികൾ വന്നിട്ടുണ്ടെന്ന് റിസപ്ഷനിൽ നിന്ന് വിളിച്ച് പറഞ്ഞു. ഞാൻ ഓട്ടോഗ്രാഫ് കൊടുക്കാൻ വേണ്ടി താഴേക്ക് ചെന്ന്. അവിടെ ചെന്നപ്പോൾ കുറച്ച് സുന്ദരികളായ പെൺകുട്ടികൾ നിൽക്കുന്നു. എപ്പോഴോ പ്രിയയിൽ എന്റെ കണ്ണുടക്കി. അന്ന് പാമ്പിന്റെ സ്റ്റൈലിൽ ഉള്ള ഒരു പൊട്ടാണ് പ്രിയ അന്ന് ഇട്ടിരുന്നത്. അത് ഇപ്പോഴും ഓര്മ ഉണ്ട്. അത് എന്നെ ഇത് പോലെ ചുറ്റിക്കാനുള്ള പാമ്പ് ആയിരുന്നുവെന്നു എനിക്ക് അന്ന് അറിയില്ലായിരുന്നു. പിന്നെ പ്രിയ ഒരു സുഹൃത്ത് വഴി എന്റെ നമ്പർ ഒപ്പിച്ച് വിളിച്ചു. ആ വിളി പതുക്കെ സൗഹൃദം ആയി, പിന്നീട് പ്രണയവും. പ്രിയയുടെ വീട്ടുകാർക്ക് നല്ല സംശയം ഉണ്ടായിരുന്നു ഞാൻ പറ്റിക്കുമോ എന്ന്. കാരണം സിനിമകാരൻ ഒക്കെ അല്ലെ. പ്രിയ ആ സമയത്ത് പ്രീഡിഗ്രി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവൾക്ക് എഞ്ചിനീയറിംഗ് പഠിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ അവളുടെ പഠനം തീരും വരെ ഞാൻ കാത്തിരുന്നു. അതിനു ശേഷമാണ് ഞങ്ങൾ വിവാഹിതർ ആയത്.

kunchako boban
kunchako boban

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് കുഞ്ചാക്കോ ബോബനും പ്രിയയും. ദീർഘനാൾ നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ ആണ് ഇരുവരും വിവാഹിതർ ആയത്. വിവാഹശേഷം 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ഇവർക്ക് കഴിഞ്ഞ വര്ഷം ഒരു ആൺ കുട്ടി പിറന്നത്. കുഞ്ഞു വന്നതോടുകൂടി ജീവിതം കൂടുതൽ സുന്ദരമായി എന്ന് പലപ്പോഴും താരം തുറന്നു പറഞ്ഞിരുന്നു.