സൂപ്പർസ്റ്റാർ ഇമേജിൽ നിൽക്കുന്ന നായികയുടെ പെരുമാറ്റം ആയിരുന്നില്ല നയൻതാരയുടെ ഭാഗത്ത് നിന്നും ഉണ്ടായത്!

കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം നയൻതാര വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്ന ചിത്രം ആണ് നിഴൽ. കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാനാ വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്‌തത്‌ അപ്പു എൻ ഭട്ടതിരി ആണ്.…

കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം നയൻതാര വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്ന ചിത്രം ആണ് നിഴൽ. കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാനാ വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്‌തത്‌ അപ്പു എൻ ഭട്ടതിരി ആണ്. മികച്ച പ്രതികരണം ആണ് ചിത്രത്തിന് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി ഉള്ളപ്പോൾ തന്നെ നയൻതാരയുമായി ഒരു ചിത്രം ചെയ്തതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ കുഞ്ചാക്കോ ബോബൻ. താരത്തിനൊപ്പം വർക്ക് ചെയ്തപ്പോൾ ആണ് എന്തുകൊണ്ടാണ് നയൻതാര ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തോടെ അറിയപ്പെടുന്നത് എന്നാണ് ചാക്കോച്ചൻ പറഞ്ഞത്.

സിനിമയോടും അഭിനയത്തോട് എത്രത്തോളം ആത്മാർത്ഥത സൂക്ഷിക്കുന്ന വ്യക്തിയാണ് നയൻതാര എന്ന് അവരുമായി ഒരു പ്രൊജക്റ്റ് ചെയ്തപ്പോൾ ആണ് മനസ്സിലായത്. ശക്തമായ സ്ത്രീ കഥാപാത്രം ആയിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ നയൻതാരയെ പോലെ ഒരാൾ ആ വേഷം ചെയ്താൽ മാത്രമേ അത് പ്രേക്ഷകർക്ക് മുന്നിൽ ഫലിപ്പിക്കാൻ കഴിയു എന്ന് എനിക്കും തോന്നി. നയൻതാരയ്ക്ക് തന്റെ ജോലിയിൽ വ്യക്തമായ ഒരു പ്ലാനിങ്ങും കൃത്യ നിഷ്ട്ടയും ആണ് ഉള്ളത്. അത് പലപ്പോഴും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ഒരു ദിവസത്തെ ഷൂട്ടിങ് പൂർത്തിയാക്കി തിരികെ പോകുന്നതിന് മുൻപ് തന്നെ നാളെ എന്ത് രംഗമാണ് ചെയ്യാൻ പോകുന്നത് എന്നും എങ്ങനെയാണ് ചെയ്യുന്നത് എന്നുമൊക്കെ കൃത്യമായി തന്നെ ചോദിച്ചറിഞ്ഞിട്ടാണ് നയൻതാര ഹോട്ടലിലേക്ക് പോകാറുള്ളത്.

പിറ്റേ ദിവസം വരുമ്പോഴേക്കും കഥാപാത്രത്തിന് ആ രംഗത്തിനു വേണ്ട വസ്ത്രവും മേക്കപ്പും അണിഞ്ഞായിരിക്കും നയൻതാര ഷൂട്ടിങ് ലൊക്കേഷനിലേക്ക് എത്തുന്നതും. ഷൂട്ടിങ് ഷെഡ്യൂളുകളിൽ എപ്പോഴെങ്കിലും ഏതെങ്കിലും തരത്തിൽ ഉള്ള തടസങ്ങൾ വല്ലതും നേരിട്ടാലും ഒട്ടും മുഷിച്ചിൽ കാണിക്കാതെ ടീമുമായി സഹകരിക്കാനും താരം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവരുടെ സൂപ്പർസ്റ്റാർ ഇമേജിന്റെ ഭാരം ഒന്നും ഒരിക്കലും അവർ ഷൂട്ടിങ് ലൊക്കേഷനിൽ ഉള്ള മറ്റുള്ളവരിൽ കെട്ടിവെക്കാൻ ശ്രമിച്ചിട്ടില്ല. പലപ്പോഴും നയൻതാര എന്ന വ്യക്തി ഒരു അത്ഭുതമായി മാറുകയായിരുന്നുവെന്നും ചാക്കോച്ചൻ പറഞ്ഞു.