ഒരുപാട് പ്രത്യേകതകൾ ഉള്ള ആളാണ് സംവൃത!

മലയാള സിനിമയുടെയും എക്കാലത്തെയും ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. എന്നാൽ അധികം നായികമാരുടെ പേരിനൊപ്പം താരത്തിന്റെ പേരുചേർക്കപ്പെട്ടിട്ടില്ല. താരത്തിന്റെ പേരിനൊപ്പം ഗോസിപ്പ് ഇറങ്ങിയ ഒരേ ഒരു നടി ശാലിനി ആയിരുന്നു. ഇരുവരും തുടർച്ചയായി…

Kunchacko boban about Samvritha Sunil

മലയാള സിനിമയുടെയും എക്കാലത്തെയും ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. എന്നാൽ അധികം നായികമാരുടെ പേരിനൊപ്പം താരത്തിന്റെ പേരുചേർക്കപ്പെട്ടിട്ടില്ല. താരത്തിന്റെ പേരിനൊപ്പം ഗോസിപ്പ് ഇറങ്ങിയ ഒരേ ഒരു നടി ശാലിനി ആയിരുന്നു. ഇരുവരും തുടർച്ചയായി സിനിമകളിൽ ഒരുമിച്ച് എത്തിയതും ഇരുവരുടെയും  സ്ക്രീൻ കെമിസ്ട്രിയും ആണ് അതിനു കാരണം ആയതും. ഇപ്പോഴിതാ തന്റെ കൂടെ അഭിനയിച്ച നായികമാരെ കുറിച്ച് മനസ്സ് തുറക്കുകയാണ് ചാക്കോച്ചൻ.

ഒരുപാട് നായികമാർ എന്നോടൊപ്പം തുടക്കം കുറിച്ചിട്ടുണ്ട്. അതിൽ പലരും ഇപ്പോൾ എന്നെക്കാൾ വലിയ നിലയിൽ ആണ് ഉള്ളതും. ഇവർ എല്ലാവരുമായും ഞാൻ ഇന്നും സൗഹൃദം കാത്ത് സൂക്ഷിക്കാറുമുണ്ട്. പക്ഷെ ശാലിനിയുമായി മാത്രമായിരുന്നു എനിക്ക് ഗോസിപ്പ് ഉണ്ടായിരുന്നത്. എന്തുകൊണ്ടാണ് ശാലിനിയുടെ പേരിനൊപ്പം എന്റെ പേര് ചേർക്കപ്പെട്ടു പറഞ്ഞതെന്ന് എനിക്ക് ഇന്നും അറിയില്ല. കാരണം അജിത്തിന്റെയും ശാലിനിയുടെയും പ്രണയത്തിന്റെ ഹംസം ഞാൻ ആയിരുന്നു.

എന്റെ കൂടെ അഭിനയിച്ച നായികമാരെക്കുറിച്ച് പറയുമ്പോൾ സംവൃതയെ കുറിച്ചാണ് എടുത്ത് പറയേണ്ടത്. കാരണം കുറെ പ്രത്യേകതകൾ ഉള്ള നായിക നടിയാണ് സംവൃത. എന്നെക്കാൾ ഉയരമുള്ള നായിക ആയിരുന്നു സംവൃത. ഞങ്ങൾ ഒന്നിച്ച് കുറെ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. എനിക്കൊപ്പം അഭിനയിച്ച ബാക്കി നടിമാർ എല്ലാം തന്നെ എന്നെക്കാൾ ഉയരക്കുറവ് ഉള്ളവർ ആയിരുന്നു.samvritha sunil

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സംവൃത സുനില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത് നായിക നായകന്‍ എന്ന പരിപാടിയിലൂടെയായിരുന്നു. ഈ പരുപാടിയിൽ കുഞ്ചാക്കോ ബോബനും പങ്കെടുത്തിരുന്നു. ലാൽ ജോസിന്റെ പുതിയ സിനിമയിൽ നായകനെയും നായികയെയും തിരഞ്ഞെടുക്കുന്നതിന് വേണ്ടി നടത്തിയ പരുപാടിയിൽ കൂടിയാണ് സംവൃത തിരിച്ചുവരവ് നടത്തിയത്.