ഇസയ്‌ക്കായി ചാക്കോച്ചൻ ഒരുക്കിയ പിറന്നാൾ സർപ്രൈസ് !! മകന്റെ പിറന്നാൾ ആഘോഷമാക്കി ചാക്കോച്ചനും പ്രിയയും - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇസയ്‌ക്കായി ചാക്കോച്ചൻ ഒരുക്കിയ പിറന്നാൾ സർപ്രൈസ് !! മകന്റെ പിറന്നാൾ ആഘോഷമാക്കി ചാക്കോച്ചനും പ്രിയയും

iza-birthday

14 വർഷത്തെ കാത്തിരിപ്പിനു ശേഷം ചാക്കോച്ചന്റേയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസ എത്തിയിരിക്കുകയാണ്, ഇന്നലെ ഇസ്സയുടെ പിറന്നാൾ ആയിരുന്നു. ലോക്ക്ഡൗൺ കാരണം വളരെ ലളിതമായിട്ടാണ് പിറന്നാൾ ആഘോഷിച്ചത് . താരങ്ങൾ എല്ലാം ഇസയ്ക്ക് പിറന്നാൾ ആശംസയുമായി എത്തിയിരുന്നു, ഇസയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾക്കയായി പ്രേക്ഷകർ കത്തിയിരിക്കുകയായിരുന്നു, അപ്പോഴാണ് സർപ്രൈസ് പുറത്ത് വിട്ട് ചാക്കോച്ചൻ എത്തിയത്. രാത്രിയിലായിരുന്നു താരം പോസ്റ്റ് പങ്കുവെച്ചത്. കേക്കിന് അരികിലിരിക്കുന്ന ഇസയുടെ ക്യൂട്ട് ചിത്രവും പങ്കുവെച്ചായിരുന്നു താരമെത്തിയത്.

kunjakko-boban

താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ആശംസ അറിയിച്ച്‌ എത്തിയിട്ടുള്ളത്. ഇതിനകം തന്നെ പുതിയ പോസ്റ്റും ചിത്രവും തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. പിറന്നാള്‍ കേക്കിനുമൊരു പ്രത്യേകതയുണ്ടായിരുന്നു. വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.ബൈബിളിലെ നോഹയുടെ പേടകത്തെ ആസ്പദമാക്കിയുള്ള കേക്കാണ് ചാക്കോച്ചനും പ്രിയയും മകനായി സമ്മാനിച്ചത്. ഇസഹാക്കിന്റെ പേടകമെന്ന പേരായിരുന്നു കേക്കിന് നല്‍കിയത്.

ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ കേക്കെന്നും വൈകാതെ തന്നെ ഇതെല്ലാം തരണം ചെയ്യാന്‍ നമുക്ക് കഴിയുമെന്നുള്ള പ്രത്യാശയും കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിട്ടുണ്ട്. എല്ലാവരോടും സുരക്ഷിതരായി ഇരിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇസ. താരങ്ങള്‍ മാത്രമല്ല ആരാധകരും പിറന്നാളാശംസ അറിയിച്ച്‌ എത്തിയിരുന്നു. പേളി മാണിയുടേയും ഉണ്ണിമായയുടേയും പോസ്റ്റുകള്‍ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. ഇതിന് ശേഷമായാണ് ചാക്കോച്ചന്‍റെ പോസ്റ്റ് വന്നത്. പ്രിയയും ഇതേ ഫോട്ടോ പങ്കുവെച്ച്‌ എത്തിയിരുന്നു.

https://www.facebook.com/KunchackoBoban/photos/a.300267316792413/1603220243163774/?type=3&__xts__%5B0%5D=68.ARBWWgzliY4R3GKttyqCR5kGK1gJxr81nmCYamEAM2aX6qZ-KwkoQGdLNhYfUTAEHGXxrGrwZ66_4FRKnyEJV-25mYh4VVkdyUt625AapoUXnBnAEt4v6h134aAUgnhSH6-znCu10WUUPUwgVtGIMMwg7z2jso8FBsR1LlrCUunkwaLiYSS3vD6TANuVi9cvQ4SvmOa-H7-l-FbWuk1dWhw_kYi3j7TUdIojV1yUNn3a_L7Egr-iCnwUfoZ3tlDh4vNSya4aC8wAimKcLiQSP_AR5-28aRPtOYEnRV1iL51Zr9iZrOSJiFw65g3Xf3kJNKWQvLh_h0w18GN_nYUDSU8YUQ&__tn__=-R

Trending

To Top
Don`t copy text!