ഓട്ടോയില്‍ വൈറ്റില വരെ കുഞ്ചാക്കോ കൊണ്ടുവിടും..!! വൈറലായി വീഡിയോ!!

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. ചോക്ലേറ്റ് നായകനായി സിനിമയില്‍ അരങ്ങേറി പിന്നീട് വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച നായകനാണ് അദ്ദേഹം. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഒരു വീഡിയോ…

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. ചോക്ലേറ്റ് നായകനായി സിനിമയില്‍ അരങ്ങേറി പിന്നീട് വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച നായകനാണ് അദ്ദേഹം. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് സമൂഹ മാധ്യമഭങ്ങളില്‍ വൈറലായി മാറുന്നത്. ഓട്ടോറിക്ഷ ഓടിക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ‘വൈറ്റില വൈറ്റില’ എന്ന് വിളിച്ചു പറഞ്ഞാണ് കുഞ്ചാക്കോ ബോബന്‍ ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്നതത്. താരം തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/tv/CYp8SINhMbv/?utm_source=ig_web_copy_link

ഷൂട്ടിംഗ് സെറ്റിലെ ഈ രസകരമായ രംഗം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന അറിയിപ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലെ രസകരമായ വീഡിയോയാണ് കുഞ്ചാക്കോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നോയിഡ നിന്ന് വൈറ്റിലയിലേക്ക് എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പായി അദ്ദേഹം നല്‍കിയിരിക്കുന്നത്. നോയിഡയില്‍ വച്ചാണ് അറിയിപ്പിന്റെ ചിത്രീകരണം നടക്കുന്നത്. ടേക്ക് ഓഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് അറിയിപ്പ്. ചാക്കോച്ചനെ നായകനാക്കി ഒരുപാട് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.