ആ ഭാഗ്യങ്ങള്‍ എല്ലാം അനുഭവിച്ച് അമ്മച്ചി യാത്രയായി…! ദുഖവാര്‍ത്ത പങ്കുവെച്ച് ചാക്കോച്ചന്‍

തന്റെ കുടുംബത്തിലുണ്ടായ ഒരു വലിയ നഷ്ടത്തെ കുറിച്ചുള്ള ദുഖവാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. തന്റെ മുത്തശ്ശി അന്തരിച്ച വിവരമാണ് നടന്‍ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി അറിയിക്കുന്നത്. വലിയ വീട്ടില്‍ കുടുംബാംഗമായ…

തന്റെ കുടുംബത്തിലുണ്ടായ ഒരു വലിയ നഷ്ടത്തെ കുറിച്ചുള്ള ദുഖവാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. തന്റെ മുത്തശ്ശി അന്തരിച്ച വിവരമാണ് നടന്‍ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി അറിയിക്കുന്നത്. വലിയ വീട്ടില്‍ കുടുംബാംഗമായ കുഞ്ഞമ്മ തോമസ് ആണ് അന്തരിച്ചത്. നാല് തലമുറകളെ കാണാനുള്ള സൗഭാഗ്യം ലഭിച്ച അമ്മച്ചി 109-ാം വയസ്സില്‍ തങ്ങളെ വിട്ടുപിരിഞ്ഞു എന്നാണ് ചാക്കോച്ചന്‍ അറിയിക്കുന്നത്.

അമ്മച്ചിക്ക് പ്രണാമം അര്‍പ്പിച്ച് സംസ്‌കാര വിവരങ്ങള്‍ അടക്കം പങ്കുവെച്ചാണ് കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് പങ്കുവെച്ചത്. നടന്‍ പങ്കുവെച്ച പോസ്റ്റിന് കീഴിലായി അനുശോചനം അറിയിച്ച് നിരവധിപ്പേരാണ് കമന്റുകള്‍ പങ്കുവെച്ചത്. രമേഷ് പിഷാരടി, അപര്‍ണ, നവ്യ നായര്‍ എന്നിവരും ചാക്കോച്ചന്റെ അമ്മച്ചിക്ക് അനുശോചനം അറിയിച്ചു. നാല് തലമുറയെ കണ്ട് നല്ലൊരു കുടുംബത്തിന്റെ ഭാഗമായി ജീവിതം നന്നായി ജീവിച്ചു..

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

ഈ അനുഗ്രഹങ്ങളെല്ലാം നേടി ഞങ്ങളുടെ അമ്മച്ചി.. എന്നാണ് നടന്‍ കുറിച്ചത്. വലിയ വീട്ടില്‍ കുടുംബാംഗമായ കുഞ്ഞമ്മ തോമസിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് മാവേലിക്കര സെയ്ന്റ് തോമസ് പള്ളിയില്‍ വെച്ച് നടക്കും. ഭാര്യ പ്രിയ ചാക്കോച്ചനേയും മെന്‍ഷന്‍ ചെയ്തുകൊണ്ടായിരുന്നു ചാക്കോച്ചന്റെ പോസ്റ്റ്. അതേസമയം, എന്താടാ സജി, ചാവേര്‍ എന്നിവയാണ് ചാക്കോച്ചന്റേതായി റിലീസിന്

ഒരുങ്ങുന്ന സിനിമകള്‍. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്ന ചാക്കോച്ചന്റെ സമീപ കാലത്തെ മികച്ച പ്രകടനം ആയിരുന്നു ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെ കാണാന്‍ സാധിച്ചിരുന്നത്.