നിഗൂഢതകളുമായി കുഞ്ചാക്കോ ബോബന്റെ ത്രില്ലർ ചിത്രം അഞ്ചാം പാതിര, ജനുവരിയിൽ എത്തുന്നു - മലയാളം ന്യൂസ് പോർട്ടൽ
Film News

നിഗൂഢതകളുമായി കുഞ്ചാക്കോ ബോബന്റെ ത്രില്ലർ ചിത്രം അഞ്ചാം പാതിര, ജനുവരിയിൽ എത്തുന്നു

ancham pathira movie release on january 20

നിഗൂഢതകളുമായി കുഞ്ചക്ക് ബോബന്റെ ത്രില്ലെർ ചിത്രം അഞ്ചാം പാതിരാ ജനുവരി 20 നു തീയേറ്ററുകളിക്ക് എത്തുന്നു, ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിൻ്റെ സംവിധാനം മിഥുൻ മാനുവൽ തോമസ്. കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ഷറഫുദ്ധീൻ, ജിനു ജോസഫ്‌, ഉണ്ണി മായ പ്രസാദ് എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിൻ്റെ ഛായാഗ്രഹണം ഷൈജു ഖാലിദ്, സംഗീതം സുഷിൻ ശ്യാം.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അഞ്ചാം പാതിരയില്‍ കുഞ്ചാക്കോ ബോബന്‍ എത്തുന്നത് ക്രിമിനല്‍ സൈക്കോളജിസ്റ്റായി. ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിനായി മിഥുന്‍ തന്നെയാണ് രചന നിര്‍വഹിക്കുന്നത്. അന്‍വര്‍ ഹുസൈന്‍ എന്നാണ് ചാക്കോച്ചന്റെ കഥാപാത്രത്തിന്റെ പേര്. ഉണ്ണിമായയാണ് മറ്റൊരു മുഖ്യ വേഷത്തില്‍ എത്തുന്നത്. ഷറഫുദ്ദിന്‍, ശ്രീനാഥ് ഭാസി, ജിനു ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ആദ്യമായാണ് ത്രില്ലര്‍ ഗണത്തില്‍ വരുന്ന ഒരു ചിത്രം മിഥുന്‍ മാനുവല്‍ പരീക്ഷിക്കുന്നത്.ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് വിവേക് കൃഷ്ണ. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ചിത്രത്തിന്റെ സ്വഭാവം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ജയസൂര്യയെ നായകനാക്കി ടര്‍ബോ പീറ്റര്‍, ആട് 3, മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍ 2 എന്നീ ചിത്രങ്ങളും മിഥുന്‍ മാനുവല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ancham pathira movie release on january 20

നേരത്തേ നവംബര്‍ 29ന് എത്തുമെന്ന് അറിയിച്ചിരുന്ന ചിത്രം നീട്ടിവെക്കുകയായിരുന്നു. ജനുവരി 10ന് പുറത്തിറങ്ങുമെന്നാണ് ഇപ്പോള്‍ അറിയിച്ചട്ടുള്ളത്. ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിനായി മിഥുന്‍ തന്നെയാണ് രചന നിര്‍വഹിച്ചത്. ഉണ്ണിമായയാണ് മറ്റൊരു മുഖ്യ വേഷത്തില്‍. ഷറഫുദ്ദിന്‍, ശ്രീനാഥ് ഭാസി, ജിനു ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

ചിത്രത്തിൻ്റെ ഷൂട്ടിങ് ഓഗസ്റ്റ് ഒന്നിന് ആരംഭിച്ചു . അര്‍ജൻ്റീന ഫാൻസ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിന് ശേഷം മിഥുൻ മാനുവേൽ ഒരുക്കുന്ന പുതിയ ചിത്രമാണ് ഇത്. കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രമായെത്തിയ വൈറസ് ആമസോൺ പ്രൈമിൽ പ്രേക്ഷക പ്രശംസ കരസ്ഥമാക്കി മുന്നേറുകയാണ്. വൈറസ് ടീം ഒന്നിക്കുന്ന മറ്റൊരു ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ancham pathira movie release on january 20

കേരളക്കരയെ മുൾമുനയിൽ നിര്‍ത്തിയ നിപ വൈറസ് ബാധ പശ്ചാത്തലമാക്കി ആഷിഖ് അബു ഒരുക്കി ഹിറ്റാക്കി മാറ്റിയ വൈറസിൽ ശ്രദ്ധേയപ്രകടനം കാഴ്ച വെച്ച താരങ്ങളാണ് ഈ ചിത്രത്തിലും അണിനിരക്കുന്നത്. കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, ഷറഫുദ്ധീൻ, ഉണ്ണിമായ പ്രസാദ്, രമ്യ നമ്പീശൻ, ശ്രീനാഥ് ഭാസി , ജിനു ജോസഫ് എന്നിവർ ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് വൈറസിൽ അവതരിപ്പിച്ചത്.

Trending

To Top
Don`t copy text!