‘വൺ ഓഫ് മൈ ഡ്രീം കോംമ്പോ’ബിജു മേനോനൊപ്പം വീണ്ടും ഒന്നിക്കുന്നുവെന്ന് കുഞ്ചാക്കോ ബോബൻ!

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുക്കെട്ടുകളിൽ ഒന്നായിരുന്നു കുഞ്ചാക്കോ ബോബനും ബിജു മേനോനും. ഇരുവരും ഒരുമിച്ച ഒട്ടുമിക്ക എല്ലാ ചിത്രങ്ങളും വലിയ ഹിറ്റുകളായി മാറിയിട്ടുണ്ട്. ഓർഡിനറി,റോമൻസ്്, മല്ലു സിങ്, സീനിയേഴ്സ തുടങ്ങിയ ചിത്രങ്ങളൊക്കെ ഏറെ ജനപ്രിയമായി…

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുക്കെട്ടുകളിൽ ഒന്നായിരുന്നു കുഞ്ചാക്കോ ബോബനും ബിജു മേനോനും. ഇരുവരും ഒരുമിച്ച ഒട്ടുമിക്ക എല്ലാ ചിത്രങ്ങളും വലിയ ഹിറ്റുകളായി മാറിയിട്ടുണ്ട്. ഓർഡിനറി,റോമൻസ്്, മല്ലു സിങ്, സീനിയേഴ്സ തുടങ്ങിയ ചിത്രങ്ങളൊക്കെ ഏറെ ജനപ്രിയമായി മാറിയവയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും ഒരുമിച്ച ചിത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല.


ഇപ്പോഴിതാ പുതിയൊരു ചിത്രത്തിനായി കുഞ്ചാക്കോ ബോബനും ബിജു മേനോനും വീണ്ടും ഒന്നിക്കുകയാണ്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ തിരക്കഥയിൽ മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന ചിത്രമാണ് ഒരുങ്ങുന്നത്. ‘വൺ ഓഫ് മൈ ഡ്രീം കോംമ്പോ’ എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കുന്നത്. കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ്, മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് എന്നീ കമ്പനികൾ സംയുക്തമായാണ് സിനിമ നിർമ്മിക്കുന്നത്.


നായാട്ടിന് ശേഷംകുഞ്ചാക്കോ ബോബനും മാർട്ടിൻ പ്രക്കാട്ടും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. അതേ സമയം കുഞ്ചാക്കോ ബോബന്റെ ഒടുവിൽ പുറത്ത് ഇറങ്ങിയത് ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയായിരുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ സിനിമ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. 2018, എന്താട് സജി എന്നിവയാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന സിനിമകൾ