‘കുഴി തമിഴ്നാട്ടിലേത്’ പരസ്യം സർക്കാരിനെതിരെയല്ലെന്ന് കുഞ്ചാക്കോ ബോബൻ

പരസ്യവാചകത്തിന്റെ പേരില്‍ ‘ന്നാ താന്‍ കേസ് കൊട്’ സിനിമയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍. ‘ന്നാ താന്‍ കേസ് കൊട് ‘ എന്ന സിനിമയുടെ പരസ്യം സര്‍ക്കാരിനെതിരെയല്ലെന്ന് കുഞ്ചാക്കോ ബോബന്‍.…

പരസ്യവാചകത്തിന്റെ പേരില്‍ ‘ന്നാ താന്‍ കേസ് കൊട്’ സിനിമയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍. ‘ന്നാ താന്‍ കേസ് കൊട് ‘ എന്ന സിനിമയുടെ പരസ്യം സര്‍ക്കാരിനെതിരെയല്ലെന്ന് കുഞ്ചാക്കോ ബോബന്‍. എന്നാല്‍ ഒരു സാമൂഹിക പ്രശ്‌നം പരസ്യം ഉന്നയിക്കുന്നുണ്ടെന്നും സിനിമയുടെ ആദ്യ ഷോ കണ്ടിറിങ്ങിയശേഷം കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

കേരളത്തിലെയല്ല, തമിഴ്‌നാട്ടിലെ കുഴിയാണ് സിനിമയില്‍ പരാമര്‍ശിക്കുന്നത്. അത് നല്ലകുഴിയാണോ ചീത്ത കുഴിയാണോ എന്നെല്ലാം സിനിമ കണ്ടാലേ മനസിലാകൂ. പരസ്യം കണ്ടപ്പോള്‍ ആസ്വദിച്ചുവെന്നും പോസ്റ്റര്‍ വിവാദത്തെ കുറിച്ച് പ്രതികരിക്കവെ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

വിഷയത്തില്‍ പ്രതികരിച്ച് എംഎല്‍എ വി ടി ബല്‍റാം രംഗത്തെത്തിയിരുന്നു. ‘കേരളത്തിലെ മുഴുവന്‍ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുള്‍പ്പെടുത്തി എന്നതിന്റെ പേരില്‍ ഒരു സിനിമയെ ബഹിഷ്‌ക്കരിക്കാനാവശ്യപ്പെടുന്നു ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാര്‍ക്‌സിസ്റ്റ് വെട്ടുകിളികള്‍ ഇവന്മാര്‍ക്ക് പ്രാന്താണ !”-ബല്‍റാം സമൂഹമാധ്യമത്തില്‍ കുറിച്ചു.