‘മിയയുടെ മുകളില്‍ വീഴാതിരിക്കാന്‍ താങ്ങിപ്പിടിച്ചത് രണ്ടു പേര്‍’ – കുഞ്ചാക്കോ ബോബന്‍

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ‘അറിയിപ്പ്’ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രം ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഡിസംബര്‍ 16ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. കുഞ്ചാക്കോ ബോബന്‍,…

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ‘അറിയിപ്പ്’ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രം ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഡിസംബര്‍ 16ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. കുഞ്ചാക്കോ ബോബന്‍, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷനിടെ കുഞ്ചാക്കോ ബോബന്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. വിശുദ്ധന്‍ എന്ന ചിത്രത്തിലെ ‘ഒരു മെഴുതിരിയുടെ’ എന്നു തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കുഞ്ചാക്കോ ബോബന്‍ മുന്‍പ് ഇത്തരത്തിലുള്ള രംഗങ്ങളില്‍ അഭിനയിച്ചിരുന്നില്ല എന്നു തന്നെയാണ് കാരണം. ആ രംഗം ചിത്രീകരിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് താരം.

‘പാട്ട് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു പാട്ടാണ്. ഭയങ്കര മെലോഡിയസായിട്ടുള്ള പാട്ടാണ്. ആ സിനിമ ഡെയറിങ്ങായിട്ടുള്ള ഒരു അറ്റംപ്ട് തന്നെയായിരുന്നു. അച്ഛനും കന്യാസ്ത്രീയുമായിട്ടുള്ള സംഭവം. ഞാനിതുവരെ അങ്ങനെയൊരു ഇന്റിമേറ്റ് സീന്‍ ചെയ്തിരുന്നില്ല. ആ രംഗം ചിത്രീകരിച്ചത് ഞാന്‍ പുള്ളിക്കാരിയുടെ മുകളിലേക്ക് വീഴാതിരിക്കാന്‍ എന്റെ ബോഡി വെയ്റ്റ് അപ്പുറത്തും ഇപ്പുറത്തും രതീഷ് അമ്പാടിയും വൈശാഖും താങ്ങിയിട്ടായിരുന്നു. പുറത്തു നിന്ന് നോക്കുകയാണെങ്കില്‍ ഭയങ്കര കോമഡിയാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

അതേസമയം അറിയിപ്പ് ബുസാന്‍ ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളയില്‍ പദര്‍ശിപ്പിച്ചിരുന്നു. ഏഷ്യന്‍ പ്രീമിയര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘അറിയിപ്പ്’ ബിഐഎഫ്എഫില്‍ തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളം സിനിമയാണ്. നേരത്തെ ലൊക്കാര്‍ണോ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 17 വര്‍ഷങ്ങള്‍ക്ക് ശേഷം മേളയില്‍ മത്സര വിഭാഗത്തില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരുന്നു ‘അറിയിപ്പ്’. ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ചിത്രം ഇന്ത്യന്‍ പനോരമയിലും പ്രദര്‍ശത്തിനെത്തിയിരുന്നു.