ഒപ്പം അഭിനയിക്കാന്‍ മോഹം തോന്നിയ ഒരു നടി ഉണ്ടെന്ന് തുറന്നു പറഞ്ഞു ചാക്കോച്ചന്‍

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള റൊമാന്റിക് നായകനാണ് കുഞ്ചാക്കോ ബോബന്‍. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രം ‘ന്നാ താന്‍ കേസ് കൊട് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. താരത്തിന്റെ വ്യത്യസ്തമായൊരു ലുക്കാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. പ്രേക്ഷകര്‍ ചിത്രമേറ്റെടുത്തു എന്നു…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള റൊമാന്റിക് നായകനാണ് കുഞ്ചാക്കോ ബോബന്‍. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രം ‘ന്നാ താന്‍ കേസ് കൊട് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. താരത്തിന്റെ വ്യത്യസ്തമായൊരു ലുക്കാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. പ്രേക്ഷകര്‍ ചിത്രമേറ്റെടുത്തു എന്നു തന്നെയാണ് സിനിമ കണ്ട പ്രേക്ഷകരുടെ അഭിപ്രായം വെച്ചു പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്.

അതേസമയം മലയാളത്തില്‍ ഒട്ടേറെ നായികമാര്‍ക്കൊപ്പം അഭിനയിച്ച കുഞ്ചാക്കോ ബോബന് ഒപ്പം അഭിനയിക്കാന്‍ താല്‍പര്യമുള്ള ഒരു നായികയുണ്ട്. മലയാളത്തില്‍ അല്ല, അങ്ങു ബോളിവുഡിലാണ്.

Vidya Balan Image
Vidya Balan Image

തനിക്ക് എന്നും അഭിനയിക്കാന്‍ മോഹം തോന്നിയ ഒരു നടി ഉണ്ടെന്നും അവര്‍ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹം ഉള്ളത് അവര്‍ക്ക് മെസെജ്ജ് ഒക്കെ അയച്ച് പറഞ്ഞിട്ട് ഉണ്ട് എന്നും ചാക്കോച്ചന്‍ പറയുന്നു. മലയാളി ആയ ബോളിവുഡ് സുന്ദരി വിദ്യ ബാലന്‍ ആയിരുന്നു ആ താരം.

ഇതുകൂടാതെ അന്‍വര്‍ റഷീദ് എന്ന സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍ താല്പര്യമുണ്ട് എന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു. കേരള കഫെ എന്ന സിനിമയിലെ ബ്രിഡ്ജ് എന്ന ഷോര്‍ട്ട് ഫിലിം വളരെ മികച്ച രീതിയിലാണ് അന്‍വര്‍ എടുത്തിരിക്കുന്നത് എന്നും ചാക്കോച്ചന്‍ പറഞ്ഞു.