Film News

ആദ്യം നല്ല ചമ്മലായിരുന്നു, ആ ദുഷ്ടനാണ് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്… ‘ദേവദൂതര്‍ പാടി’ ഡാന്‍സ് ഉണ്ടായതിങ്ങനെ- ചാക്കോച്ചന്‍

കുഞ്ചാക്കോ ബോബന്റെ ‘ദേവദൂതര്‍ പാടി’ ഡാന്‍സാണ് സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കുടിയനായി കിടിലന്‍ റോക്ക് ഡാന്‍സ് ചെയ്യുന്നയാളായിട്ടാണ് ചാക്കോച്ചന്‍ പാട്ടിലെത്തുന്നത്. പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഗായകര്‍ സ്‌റ്റേജില്‍ ദേവദൂതര്‍ പാടുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും പാട്ടില്‍ ലയിച്ച് അര്‍മാദിക്കുന്ന കുടിയനാണ് പാട്ട് സീനില്‍.

1985ല്‍ മമ്മൂട്ടിയും സരിതയും പ്രധാന കഥാപാത്രങ്ങളായ, ഭരതന്‍ ചിത്രം ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ഗാനമാണ് ‘ദേവദൂതര്‍ പാടി…’ എന്നു തുടങ്ങുന്നത്. അതേ ഗാനമാണ് ‘ന്നാ താന്‍ കേസ് കൊട്’ എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ വീണ്ടും സ്‌ക്രീനുകളിലെത്തുന്നത്. അതില്‍ ചാക്കോച്ചന്റെ കിടിലന്‍ ചുവടുകളുമായതോടെ സംഭവം പൊളിച്ചടുക്കിയിരിക്കുകയാണ്. നിമിഷനേരം കൊണ്ടാണ് ഇത് വൈറല്‍ ആയത്. ഇപ്പോഴിതാ ആ ഡാന്‍സിനെ കുറിച്ച് പറയുകയാണ് ചാക്കോച്ചന്‍. ന്നത്.

ഉത്സവപ്പറമ്പില്‍ പാട്ടുമായി ഒരു ബന്ധവുമില്ലാതെ ഡാന്‍സ് ചെയ്യുന്നയാള്‍ കാണും. ഒടുക്കത്തെ ഡാന്‍സാണെങ്കിലും പാട്ടുമായി ഒട്ടും സിങ്ക് ചെയ്യാത്ത തരത്തിലുള്ളതെന്ന് സംവിധായകന്‍ രതീഷ് പൊതുവാളാണ് പറഞ്ഞത്. എങ്ങനെ അവതരിപ്പിക്കണം, അയാളുടെ രൂപഭാവമൊക്കെ എങ്ങനെയായിരിക്കണം എന്നൊക്കെയും രതീഷ് വ്യക്തമാക്കി.

എന്നാല്‍ കോറിയോഗ്രാഫര്‍ ചെയ്താല്‍ അത് ആ രീതിയിലായിപ്പോവും. അതിവിടെ സ്യൂട്ട് ആവില്ലായിരുന്നു. ആ സ്‌പോട്ടില്‍ എങ്ങനെ ചെയ്യാന്‍ തോന്നുന്നുവോ അത് പോലെ ചെയ്താലോയെന്ന് ചോദിച്ചിരുന്നു. അതിനുള്ള ഫ്രീഡവും സംവിധായകന്‍ തന്നു. അങ്ങനെയാണ് ആ ഡാന്‍സ് ചെയ്യുന്നത്.

ഉത്സവപ്പറമ്പില്‍ ആളുകള്‍ക്കിടയില്‍ ഡാന്‍സ് ചെയ്യുന്നതിന്റെ നല്ല ചമ്മല്‍ ഉണ്ടായിരുന്നു. പിന്നെ ചുറ്റുമുള്ളതൊന്നും കാണുന്നില്ലെന്ന തരത്തില്‍ അങ്ങ് ഡാന്‍സ് ചെയ്തു. ചെയ്ത ശേഷം കണ്ടപ്പോള്‍ എനിക്ക് തന്നെ ചിരി വന്നെന്നും ചാക്കോച്ചന്‍ പറയുന്നു.

ചാക്കോച്ചനെ അഴിച്ച് വിട്ടിരിക്കുകയാണെന്നായിരുന്നു രതീഷ് പറഞ്ഞത്. ആ ദുഷ്ടനാണ് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതെന്നായിരുന്നു ചാക്കോച്ചന്റെ കമന്റ്. തന്നെ മകന്‍ ഇസ്ഹാഖിന് പോലും മനസ്സിലാകാത്ത രൂപത്തിലേക്ക് മാറ്റിയെന്നും ചാക്കോച്ചന്‍ പറയുന്നു.

Recent Posts

ഒരു പക്ഷേ പത്താന്റെ രണ്ടാം ഭാഗം സംഭവിച്ചേക്കാം സംവിധായകൻ സിദ്ധാർഥ് ആനന്ദ്

'ഷാരൂഖ് ഖാൻ നായകനായി എത്തിയ പുതിയ സിനിമയാണ് പത്താൻ. ചിത്രത്തിനെതിരെ വലിയ ബഹിഷ്‌കാരണ ആഹ്വാനമായിരുന്നു റിലീസിനുമുൻപെ ഉണ്ടായിരുന്നത്. എന്നാൽ സിനിമയുടെ…

3 mins ago

പിറന്നാൾ സ്‌നേഹം, ഇന്നും എന്നേക്കും! അഭിഷേകിന് ജന്മദിനാശംസകൾ നേർന്ന് ഐശ്വര്യ!!

ബോളിവുഡിലെ സൂപ്പർ താരങ്ങളിലൊരാളാണ് അഭിഷേക് ബച്ചൻ. 47-ാം പിറന്നാൾ ആഘോഷിക്കുന്ന ഭിഷേക് ബച്ചന് ആശംസകൾ നേരുകയാണ് സഹപ്രവർത്തകരും ആരാധകരും. അഭിഷേക്…

1 hour ago

ആ സന്ദർഭങ്ങളിൽ അവൻ നന്നായി പേടിച്ചു വിറച്ചിരുന്നു..മാളവിക മോഹൻ തുറന്ന്  പറയുന്നു..

നീണ്ട ഇടവേളയ്ക്ക് ശേഷം  ക്രിസ്റ്റി എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് മാളവിക മോഹൻ.എന്നാൽ ചിത്രത്തിൽ നായകൻ ആയിട്ട് എത്തുന്നത് മാത്യു തോമസ്…

2 hours ago