‘അന്ന് എനിക്ക് മത്സരിക്കാന്‍ ആരുമുണ്ടായിരുന്നില്ല, പക്ഷെ ഇന്ന് സ്ഥിതി മാറി’ ; കുഞ്ചാക്കോ ബോബന്‍

ചോക്ലേറ്റ് ഹീറോ എന്ന ലേബലില്‍ നിന്നും മാറി വ്യത്യസ്തങ്ങളായ ഒട്ടേറെ കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചുകൊണ്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. സമീപകാലത്തെ കുഞ്ചാക്കോ ബോബന്‍ സിനിമകളില്‍ ഈ വ്യത്യാസം കാണാനുമാകും. അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ചും മേക്ക് ഓവറിനെ…

ചോക്ലേറ്റ് ഹീറോ എന്ന ലേബലില്‍ നിന്നും മാറി വ്യത്യസ്തങ്ങളായ ഒട്ടേറെ കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചുകൊണ്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. സമീപകാലത്തെ കുഞ്ചാക്കോ ബോബന്‍ സിനിമകളില്‍ ഈ വ്യത്യാസം കാണാനുമാകും. അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ചും മേക്ക് ഓവറിനെ കുറിച്ചും ഒരുപാട് നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. അതിനിടയില്‍ ഇപ്പോള്‍ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയില്‍ ദേവദൂതര്‍ പാടി എന്ന ഗാനത്തിന് ചാക്കോച്ചന്‍ ചുവടുവെച്ചപ്പോള്‍ മലയാളക്കര അതേറ്റെടുത്തു. കുഞ്ചാക്കോ ബോബന്റെ ഡാന്‍,സ് നിമിഷങ്ങള്‍ക്കകമാണ് വൈറലായത്.

എന്നാല്‍ തന്റെ അഭിനയ ജീവിതത്തെയും സിനിമയെയും കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. സിനിമയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചോക്കോ ബോബന്‍ മനസ് തുറന്നത്. താന്‍ സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുന്നതിന് മുമ്പേ തനിക്ക് മത്സരിക്കാന്‍ അഭിനേതാക്കള്‍ ആരും ഇല്ലായിരുന്നുവെന്നും ഇപ്പോള്‍ സിനിമയെ മാരത്തോണ്‍ ആയിട്ടാണ് കാണുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘ഞാന്‍ സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുന്നതിന്റെ മുമ്പുള്ള കാലം നോക്കുകയാണെങ്കില്‍ എനിക്ക് മത്സരിക്കാന്‍ ആരും തന്നെയില്ലായിരുന്നു. അത്തരത്തിലുള്ള സിനിമകളോ നടന്‍മാരോ ഒന്നുമുണ്ടായിരുന്നില്ല. അതെന്റെ ഭാഗ്യമായി കരുതുന്നു. പക്ഷെ അതേ സമയം തന്നെ അതൊരു ഭാഗ്യക്കേടായി കൂടെ ഞാന്‍ കരുതുന്നുണ്ട്. കാരണം ഒരു ആക്ടര്‍ എന്ന രീതിയില്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ ആ കംഫേര്‍ട്ട് സോണ്‍ എന്നെ ഒരിക്കലും നിര്‍ബന്ധിച്ചിരുന്നില്ല. നമ്മള്‍ കംഫേര്‍ട്ട് സ്പേസില്‍ നിന്നും മാറിയാലേ മാറ്റങ്ങള്‍ സംഭവിക്കുകയുള്ളൂ. ഞാന്‍ നല്ല സുഖിച്ച് പാട്ടൊക്കെ പാടി ഡാന്‍സ് ഒക്കെ കളിച്ച് പോവുകയായിരുന്നു.
പിന്നീട് തിരിച്ച് സിനിമയിലേക്ക് വന്നപ്പോള്‍ മത്സരം കൂടി. പുതിയ ടെക്നോളജിയൊക്കെ വന്നു. അപ്പോള്‍ അതിനനുസരിച്ച് ഞാനും മാറേണ്ടി വന്നു. ഞാന്‍ എടുത്ത് ചാടി, നീന്തി പഠിച്ചു’ എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍.

സിനിമയെ ഇപ്പോള്‍ ഒരു മാരത്തോണ്‍ ആയിട്ടാണ് കാണുന്നതെന്നും ആ ഓട്ടത്തിലാണ് കാര്യമെന്നും പറയുന്ന കുഞ്ചാക്കോ ബോബന്‍ ആ ഓട്ടത്തിനിടയ്ക്ക് താന്‍ ഇങ്ങനെ നൈസ് ആയി പോയികൊണ്ടിരിക്കുകയാണ് എന്നും കൂട്ടിച്ചേര്‍ത്തു.