വലിയ ബന്ധമില്ലായിരുന്നിട്ട് പോലും പതിനായിരം രൂപയെടുത്ത് കുഞ്ചന്റെ കൈയ്യില്‍ വെച്ചു മമ്മൂക്ക..! എന്തായിരുന്നു ആ പ്രതിസന്ധി..?

മമ്മൂട്ടി ചിലപ്പോള്‍ പടച്ചവനെപ്പോലെയാണെന്നാണ് ആരാധകര്‍ പറയുന്നത്. നേരിട്ട് കാണാനും മിണ്ടാനും പറ്റിയില്ലെങ്കിലും ആപത്ത് സമയത്ത് സഹായഹസ്തവുമായി അദ്ദേഹം ഉണ്ടാവും. തന്റെ പ്രവര്‍ത്തന മേഖലയില്‍ ഉള്ളവരെ മാത്രമല്ല ദുരിതമനുഭവിക്കുന്ന ഒരുപാട് പേര്‍ക്ക് മമ്മൂക്ക ആശ്വാസമായിട്ടുണ്ട്.

ഇപ്പോഴിതാ മമ്മൂക്ക തന്റെ ജീവിതത്തിലും സഹായവുമായി എത്തിയ നിമിഷത്തെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് നടന്‍ കുഞ്ചന്‍. തമ്മില്‍ വലിയ പരിചയമില്ലാത്ത സമയത്ത് പോലും അദ്ദേഹം തന്നെ സഹായിച്ചതിനെ കുറിച്ചാണ് കുഞ്ചന്‍ പറയുന്നത്. കുഞ്ചന്റെ വാക്കുകളിലേക്ക്… മമ്മൂക്കയെ ആദ്യം കാണുന്ന വിജയവാഹിനി സ്റ്റുഡിയോയിലാണ്. എന്റെ കല്യാണം ഒക്കെ അടുത്ത് വരികയാണ്. അദ്ദേഹം ഒരു കാക്കി ഡ്രസ് ഒക്കെ ഇട്ട് മറ്റേതോ സിനിമയുടെ തിരക്കിലാണ്.

അന്ന് അത്ര പരിചയമില്ല. ഒരു പതിനായിരം രൂപ പോലും കൈയ്യില്‍ തികച്ച് എടുക്കാനില്ലായിരുന്നു. കല്യാണത്തിന് കാശും വേണം. കുറച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹം ഒരു പതിനായിരം രൂപയുമായി വന്നു. താന്‍ കാശ് വേണമെന്ന് പറഞ്ഞിട്ട് പോലുമില്ല. എങ്കിലും ഇത് വെച്ചോന്ന് പറഞ്ഞ് തന്നു. കല്യാണം കഴിഞ്ഞിട്ട് ബാക്കി ആലോചിക്കാം എന്നാണ് പറഞ്ഞത്.

പിന്നെ ഒന്ന് രണ്ട് മാസം കഴിഞ്ഞപ്പോള്‍ ഞാനാ കാശ് തിരികെ കൊടുത്തു. അതിന് മുമ്പ് കണ്ടാല്‍ സംസാരിക്കും എന്നല്ലാതെ വലിയ സൗഹൃദമൊന്നും മമ്മൂട്ടിയുമായി ഇല്ലായിരുന്നു. പിന്നീട് താന്‍ വീട് വച്ചപ്പോഴും തന്നെ സഹായിച്ചു. എഴുപ്പത്തി അയ്യായിരം രൂപയുടെ കുറവ് ഉണ്ടായിരുന്നു. അന്ന് ഏതോ സിനിമാ ചിത്രീകരണത്തിനിടെ നിന്നും ആരുടെയോ കൈയ്യില്‍ കുഞ്ചന് കൊടുക്കാന്‍ എന്ന് പറഞ്ഞ് കാശ് കൊടുത്ത് വിട്ടു. ഇപ്പോള്‍ മമ്മൂക്കയുടെ മുറിയിലേക്ക് ഡോറ് തട്ടാതെ കടന്ന് ചെല്ലാന്‍ പറ്റുന്ന അത്രയും സൗഹൃദം അദ്ദേഹവുമായി തനിക്കുണ്ടെന്ന് കൂടി കുഞ്ചന്‍ വ്യക്തമാക്കി.

 

Previous articleമമ്മൂട്ടിയ്ക്ക് അത്യാഗ്രഹമാണ്..! ഇപ്പോഴും ചാന്‍സ് ചോദിക്കാറുണ്ട്..!!
Next articleമമ്മൂട്ടി ഉറങ്ങിക്കിടക്കുമ്പോഴാണ് ദുല്‍ഖര്‍ ഫോണ്‍ എടുത്ത് പോയത്..! പിന്നീടാണ് ഇതെല്ലാം സംഭവിച്ചത്..!