റേഷൻ കടയിൽ നിന്നും അരി വേണമെങ്കിൽ കുടുംബ മഹിമ പോരാ, കാശ് തന്നെ വേണം

വർഷങ്ങൾ കൊണ്ട് മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ എന്നറിയപ്പെടുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവിലൂടെ എത്തി പ്രേക്ഷക മനസ്സിൽ കൂടുകൂട്ടിയ താരം ഇന്നും മലയാളികളുടെ പ്രിയ താരമായി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ…

വർഷങ്ങൾ കൊണ്ട് മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ എന്നറിയപ്പെടുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവിലൂടെ എത്തി പ്രേക്ഷക മനസ്സിൽ കൂടുകൂട്ടിയ താരം ഇന്നും മലയാളികളുടെ പ്രിയ താരമായി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള തങ്ങളുടെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ വൈറൽ ആകാറുമുണ്ട്. താരത്തിന്റെയും ഭാര്യ പ്രിയയുടെയും കുഞ്ഞിന്റെയുമെല്ലാം വിശേഷങ്ങൾ ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളതും. തന്റെ പ്രണയ കഥകൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്

.കഴിഞ്ഞദിവസം  ആയിരുന്നു താരത്തിന്റെ മകന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു, നിഴൽ, നായാട്ട് എന്നിവയാണ് ചാക്കോച്ചന്റേതായി തിയേറ്ററിൽ ഇപ്പോൾ ഓടുന്ന ചിത്രങ്ങൾ. ഇപ്പോൾ താരം താൻ നേരിട്ട പ്രശ്ങ്ങളെ കുറിച്ച് പറയുകയാണ്, ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ പറഞ്ഞത്,ഉദയ സ്റ്റുഡിയോ എന്ന ബാനറിന്‍റെ പ്രിവിലേജ് ഉണ്ടായിരുന്നെങ്കിലും ജീവിതത്തില്‍ പ്രയാസങ്ങള്‍ അനുഭവിച്ചിട്ടുണ്ട് തുറന്നു പറയുകയാണ് ചാക്കോച്ചന്‍.

kunchacho_boban

കുടുംബമഹിമയും പേരുംകൊണ്ട് റേഷൻ കടയിൽ ചെന്നാൽ അരി കിട്ടില്ല, അതിന് കാശ് തന്നെ വേണം എന്നാണ് ചാക്കോച്ചൻ പറയുന്നത്.ഒട്ടും താല്‍പര്യമില്ലാതെയായിരുന്നു സിനിമയിലെത്തിയത്. നായകനായി തന്നെ സ്വീകരിക്കുമെന്ന് ഒട്ടും കരുതിയില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. ഒരു സമയത്ത് ഉദയ സ്റ്റുഡിയോ എന്ന ബാനര്‍ വേണ്ടെന്ന് പോലും തീരുമാനിച്ചിട്ടുണ്ട്. പക്ഷെ സിനിമയില്‍ നിന്നും ഇടവേള എടുത്തപ്പോഴാണ് ആ ബാനറിന്‍റെ വില മനസിലായതെന്നും ചാക്കോച്ചന്‍ പറഞ്ഞു.