ഹിറ്റ് സിനിമ ക്ലാസ്‌മേറ്റ്‌സിലെ മുരളിയായി അഭിനയിക്കാൻ അവസരം കിട്ടിയിട്ടും നിരസിച്ചതിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ !!

മലയാളത്തിലെ   ക്യാമ്പസ് ചിത്രങ്ങളിൽ എന്നും മുന്നിട്ടു നിൽക്കുന്ന സിനിമയാണ് ക്ലാസ്‌മേറ്റ്സ്.  സംവിധായകൻ ലാൽജോസിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ഈ ചിത്രം. 2006 ൽ ആണ് ക്ലാസ്‌മേറ്റ്സ് പുറത്തിറങ്ങിയത്, വൻ താരനിരകൾ ആയിരുന്നു…

മലയാളത്തിലെ   ക്യാമ്പസ് ചിത്രങ്ങളിൽ എന്നും മുന്നിട്ടു നിൽക്കുന്ന സിനിമയാണ് ക്ലാസ്‌മേറ്റ്സ്.  സംവിധായകൻ ലാൽജോസിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ഈ ചിത്രം. 2006 ൽ ആണ് ക്ലാസ്‌മേറ്റ്സ് പുറത്തിറങ്ങിയത്, വൻ താരനിരകൾ ആയിരുന്നു ചിത്രത്തിൽ ആനി നിരന്നത്. ചിത്രത്തിൽ അഭിനയിച്ച എല്ലാവരുടെയും കരിയറിലെ മികച്ച ചിത്രം കൂടി ആയിരുന്നു ഇത്.  പൃഥ്വിരാജ്, കാവ്യാ, നരേൻ, ഇന്ദ്രജിത്, ജയസൂര്യ എന്നിങ്ങനെ ഒരു കൂട്ടം യുവ താരങ്ങൾ ചിത്രത്തിൽ അണിനിരന്നു. ഇപ്പോൾ ചിത്രത്തെ പറ്റി കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകൾ ആണിപ്പോൾ ശ്രദ്ധ നേടുന്നത്.

ക്ലാസ്മേറ്റ്സിലെ ഏറെ ശ്രദ്ധ നേടിയ കഥാപാത്രം ആയിരുന്നു മുരളി, റസിയയുടേയും മുരളിയുടെയും പ്രണയകഥ പ്രേക്ഷകരെ ഏറെ സ്വാധീനിച്ചിരുന്നു. ചിത്രത്തിൽ  മുരളി ആയി  അഭിനയിച്ചത് നരേൻ ആയിരുന്നു. എന്നാൽ അന്ന് മുരളി എന്ന കഥാപാത്രത്തിനായി ലാൽ ജോസ് ആദ്യം സമീപിച്ചത് കുഞ്ചാക്കാ ബോബനെ ആയിരുന്നു അന്ന് കുഞ്ചാക്കോ ബോബൻ ആ അവസരം നിരസിക്കുകയായിരുന്നു, അതിനുള്ള കാരണം കുഞ്ചാക്കോ ബോബന് അന്ന് ഡേറ്റ് ഇല്ല എന്നതായിരുന്നു. എന്നാൽ പിന്നീട് അത് നരേൻ ഏറ്റെടുക്കുകയും വളരെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്തു, ലാൽജോസിന്‌ ഇതിന്റെ പേരിൽ കുറെ നാൾ തന്നോട് തെറ്റിദ്ധാരണ ഉണ്ടായിരുന്നതായും ചാക്കോച്ചൻ പറയുന്നു.

kunjacko

അത് ഒടുവിൽ ഒരുമിച്ചുള്ള ഒരു വേളാങ്കണ്ണി തീർത്ഥയാത്രക്കിടെയാണ് മാറിയത്. അതിനു ശേഷം തനിക്ക് നല്ലൊരു സിനിമ തരാം എന്ന് ലാൽജോസ് സമ്മതം പറയുകയും ചെയ്തു എന്ന് ചാക്കോച്ചൻ പറയുന്നു, അങ്ങനയാണ് “എൽസമ്മ എന്ന ആൺകുട്ടിയിൽ തനിക്ക് അവസരം തന്നത് എന്ന് ചാക്കോച്ചൻ വെളിപ്പെടുത്തുന്നു.