Film News

ചാക്കോച്ചന്റെയും പ്രിയയുടെയും രാജകുമാരന്റെ ജന്മദിനം !! ഇസ ഞങ്ങളുടെ ജീവിതത്തിലേക്ക് എത്തിയിട്ട് ഒരു വര്ഷം തികയുന്നു

ഒരുപാടു നാളത്തെ കാത്തിരിപ്പിന് ശേഷം ഇസഹാക്ക് ജീവിത്തിലേക്ക് വന്നപ്പോള്‍ ലോകം കീഴടക്കിയ സന്തോഷത്തിലാണ് മലയാളികളുടെ ഇഷ്ട നായകൻ കുഞ്ചാക്കോ ബോബന്‍. ഇസഹാക്കിന്റെ കുഞ്ഞു കുഞ്ഞ് വിശേഷങ്ങളും അവന്റെ ചിരികളും കുസൃതികളുമാണ് ഇപ്പോള്‍ ചാക്കോച്ചന്റേയും പ്രിയയുടേയും ലോകം. ഇന്ന് ഇസയുടെ പിറന്നാൾ ദിനമാണ്. പ്രിയയുടെയും ചാക്കോച്ചന്റേയും ജീവിതത്തിലേക്ക് ഇസ എത്തിയിട്ട് ഒരു വര്ഷം തിരുകയുന്നു.  2005 ഏപ്രില്‍ രണ്ടിനായിരുന്നു ഇവര്‍ വിവാഹിതരായത്.

kunjakko boban son

1 4 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ജീവിത സാഫല്യം പോലെ ഇസഹാക്കിനെ കിട്ടിയത്. മകന്‍ എത്തിയ ശേഷം തങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറിയെന്ന് ചാക്കോച്ചനും പ്രിയയും പറഞ്ഞിട്ടുണ്ട്. ഇസ എന്ന് വിളിക്കുന്ന ഇസഹാക്കിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ചാക്കോച്ചന്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കുഞ്ഞിന്റെ പിറന്നാൾ വളരെ ആഘോഷമാക്കും എന്നാണ് ആരാധകർ കരുതിയിരുന്നത്,

kunjakko

എന്നാൽ ലോക്ക് ഡൗൺ ആയതിനാൽ അതിനു കഴിയാത്ത സാഹചര്യം ആണ്, പ്രിയയും ചാക്കോച്ചനും വീട്ടിൽ തന്നെയാണ്. ഇസയുടെ പിറന്നാൾ ആഘോഷത്തെ പറ്റിയുള്ള വിവരങ്ങൾ ദമ്പതികൾ പുറത്തു വിട്ടിട്ടില്ല, എല്ലാവരും ഇസയുടെ പിറന്നാൾ വിശേഷങ്ങൾ അറിയുവാനുള്ള ആകാംഷയിലാണ്.

Trending

To Top
Don`t copy text!