ഉളുപ്പുണ്ടോ നിങ്ങള്‍ക്ക്!? ജാക്ക് ആന്‍ഡ് ജില്‍ സിനിമയെ വിമര്‍ശിച്ച് കുഞ്ഞില മാസ്സിലാമണി!

ജാക്ക് ആന്‍ഡ് ജില്‍ സിനിമയെ കുറിച്ച് കുഞ്ഞില മാസിലാമണി തന്റെ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഞാന്‍ ജാക്ക് ആന്റ് ജില്‍ സിനിമ മുഴുവന്‍ ഇരുന്ന് കണ്ടു. അതിന് തന്നെ വേണം ഒരു പ്രത്യേക കഴിവ് എന്നാണ് ഇവര്‍ കുറിയ്ക്കുന്നത്. ഇത്തരം ഒരു സിനിമ എടുക്കാന്‍ തീരുമാനിക്കുകയും അത് നിര്‍മ്മിക്കാന്‍ ആളുകളെ തേടുകയും ചെയ്യുന്നതിനും നല്ല കഴിവ് വേണമെന്ന് കുഞ്ഞില മാസിലാമണി പറയുന്നു. ശക്തമായ വാക്കുകള്‍ കൊണ്ടാണ് ഇവര്‍ ഈ സിനിമയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

ഇത്തരം സിനിമകള്‍ക്കൊക്കെ പൈസ ഇറക്കുന്നവരെ മടല് വെട്ടി അടിയ്ക്കണം എന്നാണ് ഇവര്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. മനുഷ്യരൊക്കെ വിഡ്ഢികളാണെന്നോ ഇവരുടെ വിചാരം. ഉളുപ്പുണ്ടോ നിങ്ങക്ക്? പൈസയ്ക്ക് പഞ്ഞമില്ല. കോണ്ടാക്ട്‌സ്, കണക്ഷന്‍സ് ഒന്നിനും ഒരു കുറവുമില്ല. അഭിനയിക്കാന്‍ വലിയ താരങ്ങളുടെ ഡേറ്റ് കിട്ടാന്‍ പ്രയാസമില്ല… എന്നിട്ട് പോലും വളരെ പ്രയാസപ്പെട്ട് ഇത്തരം കാര്യങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിയാതെ സിനിമ എടുക്കാന്‍ വേണ്ടി അലഞ്ഞ് തിരിഞ്ഞു നടക്കുന്ന ഒരു വലിയ വിഭാഗം ആളുകളുള്ള ഇവിടെ നിന്ന് ഇങ്ങനെ ഒരു ധൂര്‍ത്ത് കാണിക്കാന്‍ എങ്ങനെ ധൈര്യം വന്നു എന്നും കുറിപ്പിലൂടെ ചോദിക്കുന്നു.

സിനിമ ചെയ്യാന്‍ ആഗ്രഹിച്ച് നടക്കുന്ന ആളുകളുടെ ഇടയിലെ ഏറ്റവും മോശം കഥയ്ക്ക് പോലും ഇതിനേക്കാള്‍ സത്യസന്ധതയും നിലവാരവും ഉണ്ടാവും എന്നും എല്ലാ പ്രിവിലേജും ഉള്ള ആളുകള്‍ ഇങ്ങനെയുള്ള സിനിമകള്‍ എടുക്കുന്നതില്‍പ്പരം അശ്ലീലം വേറെയില്ലെന്നും ഇവര്‍ തന്റ സോഷ്യല്‍ മീഡിയ പേജ് വഴി കുറ്റപ്പെടുത്തുന്നു. മഞ്ജു വാര്യറെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത സിനിമയാണ് ജാക്ക് ആന്‍ഡ് ജില്‍.

അദ്ദേഹം തന്നെയാണ് സിനിമയുടെ സിനിമാറ്റോഗ്രഫിയും നിര്‍വ്വഹിച്ചത്. ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം. പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ സിനിമയില്‍ മഞ്ജു വാര്യര്‍ക്ക് പുറമെ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, അജു വര്‍ഗീസ് എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയിരുന്നു.

Previous articleനടന്‍ ഖാലിദ് അന്തരിച്ചു..! മരണം ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച്!!
Next articleസോഷ്യല്‍ മീഡിയയില്‍ തരംഗമായി ഐശ്വര്യയുടെ ഗ്ലാമറസ് ലുക്ക്; ചിത്രങ്ങള്‍ വൈറല്‍