ടിക്കറ്റ് നിരക്കില്‍ അമ്പത് ശതമാനം കിഴിവ്! പുതിയ പരീക്ഷണവുമായി ‘കുറി’ തിയറ്ററില്‍

ഒടിടി റിലീസോടെ ആളൊഴിഞ്ഞ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെയത്തിക്കാന്‍ ടിക്കറ്റ് നിരക്കില്‍ പുതിയ പരീക്ഷണവുമായി കുറി തിയറ്ററില്‍ എത്തി. ടിക്കറ്റ് നിരക്കില്‍ അമ്പത് ശതമാനം കിഴിവുമായാണ് കുറി തിയറ്ററില്‍ എത്തിയിരിക്കുന്നത്. സുരഭി ലക്ഷ്മിയും വിഷ്ണു ഉണ്ണിക്കൃഷ്ണനുമാണ്…

ഒടിടി റിലീസോടെ ആളൊഴിഞ്ഞ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെയത്തിക്കാന്‍
ടിക്കറ്റ് നിരക്കില്‍ പുതിയ പരീക്ഷണവുമായി കുറി തിയറ്ററില്‍ എത്തി. ടിക്കറ്റ് നിരക്കില്‍ അമ്പത് ശതമാനം കിഴിവുമായാണ് കുറി തിയറ്ററില്‍ എത്തിയിരിക്കുന്നത്. സുരഭി ലക്ഷ്മിയും വിഷ്ണു ഉണ്ണിക്കൃഷ്ണനുമാണ് കുറിയില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. കെ.ആര്‍.പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറി.

ആദ്യ ആഴ്ചയില്‍ തിയറ്ററിലെത്തുന്ന പ്രേക്ഷകര്‍ക്കാണ് പകുതി നിരക്കില്‍ ടിക്കറ്റ് ഓഫര്‍ ലഭിക്കുക. മൂന്നോ അതിലേറെയോ ആളുകളുമായി തിയറ്ററിലെത്തുന്നവര്‍ക്കാണ് പകുതി നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കുക. എന്നാല്‍ മള്‍ട്ടിപ്‌ളക്‌സില്‍ ഇളവ് ബാധകമല്ല. ഓണ്‍ലൈന്‍ ബുക്കിങ്ങിനും ഇളവ് ലഭിക്കില്ല.

കൊവിഡിന് ശേഷം തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്തുന്നതില്‍ കാര്യമായ കുറവുണ്ട്. ഇത് മറികടക്കാന്‍ ആഴ്ചയിലെ മൂന്ന് ദിവസങ്ങളില്‍ തിയറ്ററുകളില്‍ ഫ്‌ലക്‌സി ടിക്കറ്റ് നിരക്ക് നടപ്പാക്കണമെന്ന് ഫിലിം ചേമ്പര്‍ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന നിര്‍മാതാവ് സിയാദ് കോക്കര്‍ തന്നെ സ്വന്തം ചിത്രത്തിന് ഇളവ് പ്രഖ്യാപിച്ച് പരീക്ഷണത്തിന് ഒരുങ്ങിയിരിക്കുന്നത്.