കഥാപാത്രങ്ങളുടെ സ്‌പെല്ലിങ് മിസ്റ്റേക്ക് പോസ്റ്ററിലും!! കുറുക്കന്റെ ഫസ്റ്റ് ലുക്ക് നാളെ !!!

ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കുറുക്കന്‍. ഇടവേളയ്ക്ക് ശേഷം ശ്രീനിവാസന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കുറുക്കന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ…

ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കുറുക്കന്‍. ഇടവേളയ്ക്ക് ശേഷം ശ്രീനിവാസന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കുറുക്കന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ രാവിലെ പത്തു മണിക്ക് റിലീസ് ചെയ്യുമെന്ന് വിനീത് ശ്രീനിവാസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറുക്കന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ രാവിലെ പത്തു മണിക്ക്!!! ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്കുള്ള ഒരു സ്‌പെല്ലിങ് മിസ്റ്റേക്ക് പോസ്റ്ററിലും കണ്ടേക്കാം.. ക്ഷമിക്കുക
എന്നാണ് വിനീത് കുറിച്ചത്.

കുറുക്ക’ന്റെ ചിത്രീകരണം നവംബറില്‍ കൊച്ചിയില്‍ തുടങ്ങിയിരുന്നു. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധാനം ചെയ്യുന്നത് നവാഗതനായ ജയലാല്‍ ദിവാകരന്‍ ആണ്.


സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്. നീണ്ട ആശുപത്രിവാസത്തിന് ശേഷം പൂര്‍ണ ആരോഗ്യവാനായാണ് ശ്രീനിവാസന്‍ ചിത്രത്തിന്റെ ഷൂട്ടിങിനെത്തിയിരുന്നത്.