വിനീതും കൈലാഷും ലാല്‍ജോസും കേന്ദ്രകഥാപാത്രങ്ങള്‍!!! ജോഷി ജോണ്‍ ചിത്രം ‘കുരുവിപാപ്പ’ വരുന്നു

വിനീത്, കൈലാഷ്, ലാല്‍ജോസ്, ഷെല്ലി കിഷോര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാവുന്ന ‘കുരുവിപാപ്പ’ വരുന്നു. ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ ലോഞ്ചും എറണാകുളത്ത് നടന്നു. ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുരുവിപാപ്പ’. തികച്ചുമൊരു ഫാമിലി…

വിനീത്, കൈലാഷ്, ലാല്‍ജോസ്, ഷെല്ലി കിഷോര്‍ എന്നിവരെ പ്രധാന
കഥാപാത്രങ്ങളാവുന്ന ‘കുരുവിപാപ്പ’ വരുന്നു. ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ ലോഞ്ചും എറണാകുളത്ത് നടന്നു. ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുരുവിപാപ്പ’.

തികച്ചുമൊരു ഫാമിലി സറ്റയര്‍ ചിത്രമായിട്ടാണ് കുരുവിപാപ്പ എത്തുന്നത്.
സീറോ പ്ലസ് എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ബഷീര്‍ കെ.കെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാതാക്കള്‍ ക്ലാപ്പ് ബോയ് മൂവി സ്റ്റുഡിയോസ് ആണ്.

ബിസ്മിത് നിലമ്പൂര്‍, ജാസ്മിന്‍ ജാസ്സ് എന്നിവരാണ് കുരുവിപാപ്പയുടെ
തിരക്കഥ. ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി ആദ്യ ആഴ്ച ആരംഭിക്കും.
സ്റ്റാന്‍ഡേര്‍ഡ് 10-ഇ, 1999 ബാച്ച് എന്ന ചിത്രത്തിന് ശേഷം ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.

തന്‍ഹ ഫാത്തിമ, സന്തോഷ് കീഴാറ്റൂര്‍, സാജിദ് യാഹിയ, ജോണി ആന്റണി, കിച്ചു ടെല്ലസ്, പ്രസന്നാ മാസ്റ്റര്‍, പ്രിയങ്ക, ജീജ സുരേന്ദ്രന്‍, രമ്യ രാജേഷ്, അരിസ്റ്റോ സുരേഷ്, കാര്‍ത്തിക് സൂര്യ, സിദ്ധു, എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്.

ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ധന്യ പ്രദീപ് എന്നിവരുടെ വരികള്‍ക്ക് പ്രദീപ് ടോം, യൂനിസ് യോ എന്നിവരുടേതാണ് സംഗീതം. എഡിറ്റര്‍: വി.ടി ശ്രീജിത്ത്, പ്രൊജക്ട് ഡിസൈനര്‍: ലിജു നടേരി, ആര്‍ട്ട്: കോയാസ്, മേക്കപ്പ്: ജിജു കൊടുങ്ങല്ലൂര്‍, കോസ്റ്റ്യൂം: ശരണ്യ ജീബു, സൗണ്ട് ഡിസൈന്‍: രഞ്ജു രാജ് മാത്യു, അസോസിയേറ്റ് ഡയറക്ടര്‍: അഖില്‍ കടവൂര്‍, സിജോ ജോസഫ്, പ്രൊമോ കട്ട്‌സ്: ഷാജു വി.എസ്, കോര്‍ഡിനേറ്റര്‍: റോയ് ആന്റണി, സ്റ്റില്‍സ്: സജിന്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്‌സ്, ഡിസൈന്‍: വിധു ജോണ്‍സ് എന്റര്‍ടൈന്‍മെന്റ്‌സ് എന്നിവരൊക്കെയാണ് മറ്റ് അണിയറയിലുള്ളവര്‍.