ഫാന്‍ ഗേള്‍ മൊമന്റുമായി ഖുശ്ബു..! ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍

ആരാധകരുടെ പ്രിയ താരമാണ് ഖുശ്ബു… ഒരുപാട് പേര്‍ ആരാധകരായുള്ള താരത്തിന്റെ ഇഷ്ട നടന്‍ ആരാണെന്നോ.. അത് അജയ് ദേവ്ഗണ്‍ ആണ്. ഇപ്പോഴിതാ തന്റെ പ്രിയ താരത്തെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഖുശ്ബു. ഈ സന്തോഷം ആരാധകരെ അറിയിച്ചുകൊണ്ട് ഖുശ്ബു ഇന്‍സ്റ്റഗ്രാമിലാണ് പോസ്റ്റിട്ടിരിക്കുന്നത്. എന്റെ ഹീറോയെ കണ്ടുമുട്ടിയത് സ്വപ്‌നമായി തോന്നുന്നു എന്നാണ് താരം കുറിയ്ക്കുന്നത്.

എന്റെ ഹീറോയെ കണ്ടുമുട്ടുന്നത് ഒരു സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത് പോലെയായിരുന്നു. ലാളിത്യം, വിനയം, ഡൗണ്‍ ടു എര്‍ത്ത് മനോഭാവം എന്നിവയാല്‍ അദ്ദേഹം എന്നെ ഞെട്ടിച്ചു. ഈ മനുഷ്യനില്‍ വ്യാജമൊന്നുമില്ല. എനിക്ക് ശരിക്കും ഒരു ഫാന്‍ ഗേള്‍ നിമിഷം ആയിരുന്നു. എന്റെ മേല്‍ വര്‍ഷിച്ച നിങ്ങളുടെ സമയത്തിനും ഊഷ്മളതയ്ക്കും നന്ദി, അജയ് ദേവ്ഗണ്‍. താഴ്മയോടെ നന്ദി. ഉടന്‍ തന്നെ നിങ്ങളെ വീണ്ടും കാണാന്‍ കാത്തിരിക്കുന്നു… എന്നാണ് ഖുശബു കുറിച്ചിരിക്കുന്നത്..

ഇതോടൊപ്പം അജയ് ദേവ്ഗണിനൊപ്പം നില്‍ക്കുന്ന ഫോട്ടോകളും നടി പങ്കുവെച്ചിട്ടുണ്ട്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ ഫോട്ടകോളും കുറിപ്പുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരേയും കണ്ടിട്ട് നല്ല ജോഡികളായി തോന്നുന്നും എന്നും ഇനി ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചൂടെ എന്നും ആരാധകര്‍ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്.

അതേസമയം, ഖുശ്ബുവിന്റെ മാറ്റം ആരാധകരെ ഞെട്ടിക്കുന്നത് ആയിരുന്നു, കഠിനമായ വ്യായാമ മുറകളിലൂടെ ശരീര ഭാരം കുറച്ചാണ് ഖുശ്ബു തന്റെ ആരാധകരെ ഞെട്ടിച്ചിരുന്നത്.

Nikhina