‘ആ നാല് പേര്‍ ഇപ്പോഴും മിസ്സിംഗാണ്’..! കുറ്റവും ശിക്ഷയും ട്രെയിലര്‍..!

രാജീവ് രവിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് കുറ്റവും ശിക്ഷയും. ഇപ്പോഴിതാ സിനിമയുടെ ട്രെയിലറാണ് ശ്രദ്ധ നേടുന്നത്. യഥാര്‍ത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഒരു കൂട്ടം…

രാജീവ് രവിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് കുറ്റവും ശിക്ഷയും. ഇപ്പോഴിതാ സിനിമയുടെ ട്രെയിലറാണ് ശ്രദ്ധ നേടുന്നത്. യഥാര്‍ത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഒരു കൂട്ടം പോലീസുകാരുടെ കഥയാണ് ഈ സിനിമ പറയുന്നത് എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. മലയാള സിനിമയുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളായ ആസിഫ് അലിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത്.

ആസിഫ് അലിയ്ക്ക് പുറമെ ഷറഫുദ്ദീന്‍, സണ്ണി വെയ്ന്‍, രാജാമണി, അലന്‍സിയര്‍ എന്നിവരാണ് സിനിമയില്‍ മറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. യഥാര്‍ത്ഥ സംഭവ കഥകളെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമയായത് കൊണ്ടുതന്നെ സിനിമാ പ്രേമികളും വളരെ പ്രതീക്ഷയോടെയാണ് ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. മെയ് 27ന് ആണ് പ്രേക്ഷകരിലേക്ക് എത്തുക.

ഫിലീം റോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വി.ആര്‍ കുറ്റവും ശിക്ഷയും എന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ കഥ സിബി തോമസിന്റേയും ശ്രീജിത്ത് ദിവാകരന്റേതുമാണ്. 2015ല്‍ കാസര്‍ഗോഡ് ജില്ലയില്‍ വെച്ച് നടന്ന ഒരു ജ്വല്ലറി കൊള്ളയും അത് അന്വേഷിക്കാന്‍ പോകുന്ന പോലീസുകാരുടെ കഥയാണ് ഈ സിനിമ പറയുന്നത്. ചിത്രത്തില്‍ സാജന്‍ ഫിലിപ്പ് എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. സിനിമയുടെ ഛായാഗ്രഹണം സുരേഷ് രാജനും, എഡിറ്റിംഗ് അജിത്ത് കുമാറും, മ്യൂസിക് ഡോണ്‍ വിന്‍സെന്റും നിര്‍വഹിക്കുന്നു.