താൻ ഏകാധിപതിയായാൽ കുഴിമന്തി എന്ന പേര് നിരോധിക്കുമെന്ന് നടൻ വികെ ശ്രീരാമൻ; സോഷ്യൽ മീഡിയയിൽ വിവാദം കത്തുന്നു

നമ്മളിൽ പലരും ഭക്ഷണ പ്രിയരായിരിക്കും. അടുത്തിനെ കേരളത്തിൽ പ്രചാരം നേടിയ ഭക്ഷണമാണ് കുഴിമന്തി. ഇപ്പോൾ സോഷ്യൽമീഡിയയിൽ പുതിയൊരു വിവാദം ഉയർന്നിരിക്കുകയാണ് അത് മറ്റൊന്നിലെയും കുറിച്ചല്ല നമ്മുടെ സ്വന്തം കുഴിമന്തിയെ കുറിച്ചാണ് പ്രശസ്ത നടനും എഴുത്തുകാരനുമായ…

നമ്മളിൽ പലരും ഭക്ഷണ പ്രിയരായിരിക്കും. അടുത്തിനെ കേരളത്തിൽ പ്രചാരം നേടിയ ഭക്ഷണമാണ് കുഴിമന്തി. ഇപ്പോൾ സോഷ്യൽമീഡിയയിൽ പുതിയൊരു വിവാദം ഉയർന്നിരിക്കുകയാണ് അത് മറ്റൊന്നിലെയും കുറിച്ചല്ല നമ്മുടെ സ്വന്തം കുഴിമന്തിയെ കുറിച്ചാണ് പ്രശസ്ത നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ തന്റെ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിനെ ചൊല്ലിയാണ് വിവാദം.

ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ് ‘ഒരു ദിവസത്തേക്ക് തന്നെ കേരളത്തിലെ ഏകാധിപതിയായി അവരോധിച്ചാൽ കുഴിമന്തി എന്ന പേര് പറയുന്നതും എഴുതുന്നതും നിരോധിക്കും’എന്നും മലയാള ഭാഷയെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അതെന്നാണ് വികെ ശ്രീരാമൻ പറയുന്നത്.

ഈ കുറിപ്പിനെ പിന്തുണച്ച് ഇടത് ചിന്തകൻ സുനിൽ പി ഇളയിടവും എഴുത്തുകാരി ശാരദക്കുട്ടിയും രംഗത്തെത്തി. എന്നാൽ വികെ ശ്രീരാമനെതിരെ സോഷ്യൽമീഡിയയിൽ വൻ വിമർശനങ്ങളാണ് ഉയരുന്നത്. തികഞ്ഞ ബ്രാഹ്‌മണ ബോധമാണ് ഇത്തരം ചിന്തകൾക്ക് പിന്നലെന്നാണ് ഉയർന്നുവരുന്ന വിമർശനം.ഇഷ്ടമില്ലാത്ത കാര്യങ്ങൾ നിരോധിക്കാൻ പറയുന്നവരാണ് ബുദ്ധിജീവികളെന്നുമൊക്കയുള്ള കമന്റുകളും പോസ്റ്റിന് വരുന്നുണ്ട്