അണിഞ്ഞിരുന്ന വസ്ത്രത്തിന്റെ ഇറുക്കം കാരണം ഇരിക്കാന്‍ പോലും കഴിയാതെ താരസഹോദരിമാര്‍

ഓസ്കാർ വേദിയിൽ സുന്ദരികളാകാൻ താരങ്ങൾ അനോന്യം മത്സരങ്ങളാണ് ! മറ്റുള്ളവരെക്കാളും ഞാൻ ശ്രേധിക്കപ്പെടണം എന്ന തയാറെടുപ്പോടെയാണ് എല്ലാ താരങ്ങളും ഓസ്കാർ വേദിയിൽ തിളങ്ങിയത്. ഹോളിവുഡില്‍ നിരവധി ആരാധകരുള്ള താരസഹോദരിമാരാണ് കിം കര്‍ദാഷ്യാനും കെയ്‌ലി ജെന്നറും.…

ഓസ്കാർ വേദിയിൽ സുന്ദരികളാകാൻ താരങ്ങൾ അനോന്യം മത്സരങ്ങളാണ് ! മറ്റുള്ളവരെക്കാളും ഞാൻ ശ്രേധിക്കപ്പെടണം എന്ന തയാറെടുപ്പോടെയാണ് എല്ലാ താരങ്ങളും ഓസ്കാർ വേദിയിൽ തിളങ്ങിയത്. ഹോളിവുഡില്‍ നിരവധി ആരാധകരുള്ള താരസഹോദരിമാരാണ് കിം കര്‍ദാഷ്യാനും കെയ്‌ലി ജെന്നറും. മോഡലിങ് രംഗത്ത് സജീവമായ ഇരുവരും ഫാഷനില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.

ഇപ്പോഴിതാ ഓസ്‌കര്‍ പുരസ്‌കാര ചടങ്ങിനെത്തിയ ഇവരുടെ വസ്ത്രധാരണമാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. കാഴ്ചയില്‍ വളരെ ആകര്‍ഷണീയമായ വസ്ത്രമാണ് ഇരുവരും ധരിച്ചിരുന്നത്. എന്നാല്‍ വസ്ത്രങ്ങള്‍ വളരെയധികം ഇറുക്കം കൂടിയത് മൂലം ഇവര്‍ക്ക് മര്യാദയ്ക്ക് ഒന്ന് ഇരിക്കാന്‍ പോലും കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ കാറില്‍ കിടന്നുകൊണ്ടാണ് ഇവര്‍ ചടങ്ങിനെത്തിയത്.

തനിക്ക് ഇരിക്കാന്‍ സാധിക്കുന്നില്ലെന്ന് വ്യക്തമാക്കി കിം ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഇറുക്കം കൂടിയാലും മികച്ച വസ്ത്രമാണിതെന്നും കിം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇവരുടെ വസ്ത്രത്തെ പരിസഹിച്ച്‌ കൊണ്ടുള്ള ട്രോളുകളും സാമൂഹിക മാധ്യമത്തില്‍ സജീവമാണ്.

ക്രീം നിറത്തിലുള്ള ഫ്രോക്കാണ് കിം അണിഞ്ഞിരുന്നത്. നീലയില്‍ സീക്വന്‍സ് വര്‍ക് ചെയ്ത വസ്ത്രമാണ് കയ്‌ലി ധരിച്ചിരുന്നു. ഇവര്‍തന്നെയാണ് കാറില്‍ കിടന്നാണ് എത്തിയതെന്ന് ആരാധകരെ അറിയിച്ചത്. കയ്‌ലി തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ കിം വിഡിയോ ആണ് പങ്കുവെച്ചത്. ഇറുക്കം കൂടിയാലും മികച്ച വസ്ത്രമാണിതെന്നും കിം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇരുവരും ഇപ്പോള്‍ രൂക്ഷ പരിഹാസത്തിന് ഇരയാവുകയാണ്.