August 4, 2020, 1:46 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ലെച്ചു ഉപ്പും മുളകിലേക്കും തിരികെ? സൂചന നൽകി വൈറൽ വീഡിയോ

തുടക്കം മുതൽക്കുതന്നെ വളരെയധികം സ്വീകാര്യത നേടിയ പരമ്പര ആയിരുന്നു ഉപ്പും മുളകും ഇതിലെ അഭിനേതാക്കളുടെ മികവുകൊണ്ട് മാത്രമാണ് പരമ്പര ഇതിനോടകംതന്നെ ജനശ്രദ്ധ നേടിയെടുത്തത്. ഇതിലെ ഓരോ അഭിനേതാക്കളും പരസ്പരമുള്ള കെമിസ്റ്ററിയാണ് ഇതിന്റെ മറ്റൊരു സവിശേഷത. മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്ബര ആണെങ്കിലും അത്രത്തോളം തന്നെ വിവാദങ്ങള്‍ക്കും ഈ പരമ്ബര സാക്ഷ്യം വഹിച്ചിട്ടുണ്ട്. പരമ്ബര അടുത്തിടെയാണ് ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തീകരിച്ചത്. മലയാള സീരിയല്‍ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത വിധത്തിലുള്ള അത്യന്തം ആഘോഷപൂര്‍വ്വമായിട്ടാണ് ഈ എപ്പിസോഡില്‍ ലച്ചുവിന്‍്റെ വിവാഹം ടീം ഷൂട്ട് ചെയ്തത്. ഇതോടെ റിയല്‍ ലൈഫിനെ വെല്ലുന്ന തരത്തിലുള്ള കാഴ്ച്ചയാണ് ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഈ ഒരൊറ്റ ഈവന്‍്റിനായി ലക്ഷക്കണക്കിന് രൂപയാണ് അണിയറ പ്രവ‍ര്‍ത്തകര്‍ ചിലവാക്കിയത്.

എന്നാല്‍ വിവാഹം കഴിഞ്ഞുളള അടുത്ത ദിവസങ്ങളില്‍ താരം സീരിയലില്‍ നിന്നും പിന്മാറുകയായിരുന്നു. താരത്തിന്റെ പിന്മാറ്റം ആരാധകരെ വിഷമിപ്പിച്ചിരുന്നു. ലച്ചുവിന് പിന്നാലെ പാറുക്കുട്ടിയും പിന്മാറിയിരുന്നു. കൊറോണ കാരണം ലോക്ഡൗണ്‍ വന്നതോടെ വീട്ടില്‍ പോയ പാറുക്കുട്ടി തിരിച്ച്‌ വരാത്തതാണ് കാരണം. ഇപ്പോള്‍ അനിയന്‍ കൂടി ജനിച്ചതിനാല്‍ ഉടനൊന്നും പാറു വരുമോന്ന് അറിയില്ല. അതേ സമയം ലെച്ചുവിനോട് തിരിച്ച്‌ വരാന്‍ പറയുകയാണ് ആരാധകര്‍.

Your love and support filled your mind, happy Juhi

കഴിഞ്ഞ ആഴ്ച പാരമ്പരയിലേക്ക് പുതിയ ഒരു താരം എത്തിയിരുന്നു. പുതുതായി എത്തിയ അതിഥിക്ക് മികച്ച സ്വീകാര്യത ആണ് പ്രേക്ഷകർ നൽകിയത്.ലെച്ചുവിനെ അവതരിപ്പിച്ചിരുന്ന ജൂഹി റുസ്തഗിയുടെ മുഖഛായ തോന്നയിതാണ് പൂജയ്ക്ക് വേഗം ആരാധകരെ കൊടുത്തത്. ലെച്ചുവിന്റെ കുറവ് പരിഹരിക്കാന്‍ പൂജയ്ക്ക് സാധിക്കുമെന്നാണ് ചില ആരാധകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ലെച്ചുവിന് പകരം ലെച്ചു മാത്രമേ ഉള്ളുവെന്ന നിലപാടിലാണ് ഒരു വിഭാഗം ആരാധകര്‍.

pooja uppum mulakum

ഉപ്പും മുളകിന്റെയും വൈറല്‍ കട്ട്‌സ് എന്ന പേരില്‍ പലപ്പോഴായി വൈറലായ വീഡിയോസ് പങ്കുവെക്കാറുണ്ടായിരുന്നു. അത്തരത്തിലാണ് പുതിയൊരു പോസ്റ്റില്‍ ലെച്ചു അഭിനയിച്ചിരുന്ന സമയത്തെ ഒരു എപ്പിസോഡ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. ജൂഹിയുടെ തിരിച്ച്‌ വരവാണോ ഇത് സൂചിപ്പിക്കുന്നതെന്ന സംശയവും ഉയരുന്നുണ്ട്. അതിനൊന്നും മറുപടി ഇല്ലെങ്കിലും ആരാധകര്‍ കാത്തിരിക്കുകയാണ്.

Related posts

ഉപ്പും മുളകിലെയും പുതിയ അതിഥി; ലെച്ചുവിന് പകരം എത്തിയ ആ പെൺകുട്ടി ആരാണെന്ന് അറിയണ്ടേ ?

WebDesk4

ലച്ചുവിന് പിന്നാലെ പാറുക്കുട്ടിയും; പാറുക്കുട്ടി ഉപ്പും മുളകിലും നിന്ന് പിന്മാറാനുള്ള കാരണം

WebDesk4

ഉപ്പും മുളകിൽ നിന്നും പിന്മാറിയ കാരണം ഇതായിരുന്നു, ഭാവി വരനോടൊപ്പം ലച്ചു

WebDesk4

ബാലു ചേട്ടനും നീലു ചേച്ചിയും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു !! ചിത്രത്തിന്റെ പേര് പുറത്ത് വിട്ട് താരങ്ങൾ

WebDesk4

നിങ്ങളുടെ സ്നേഹവും പിന്തുണയും മനസ്സു നിറച്ചു, സന്തോഷവതിയായി ജൂഹി

WebDesk4

ലച്ചു പരമ്ബരയില്‍ നിന്നും പിന്മാറിയത് തന്നെ! വിവാധങ്ങൾക്കൊടുവിൽ ഉപ്പും മുളകിലും സംഭവിച്ചത്!

Main Desk

ലച്ചുവിന്റെ കല്യാണത്തിനു ശേഷം എനിക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു ! തുറന്ന് പറഞ്ഞ് ജൂഹി

WebDesk4

ഉപ്പും മുളകിൽ നിന്നും ലച്ചു പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി ബാലു

WebDesk4

ലച്ചു ഇനി റോവിന് സ്വന്തം ? വിവാഹ വേഷത്തിൽ താരങ്ങൾ, സംശയത്തോടെ ആരാധകർ !!

WebDesk4

തന്റെ ചെറുമകൾക്കൊപ്പം കളിയും ചിരിയുമായി നീലു; ശ്രദ്ധ നേടി ചിത്രങ്ങൾ

WebDesk4
Don`t copy text!