‘അദ്ദേഹത്തിന്റെ സ്വഭാവം കണ്ട് ഇഷ്ടപ്പെട്ടതാണ്’ പങ്കാളിയെ കുറിച്ച് ലെച്ചു

പ്രേക്ഷകരുടെ പ്രിയ ടെലിവിഷൻ പരിപാടിയായബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു നടിയും ഡാൻസറും മോഡലുമായി ഐശ്വര്യ എന്ന ലെച്ചു. ശാരീകാവസ്ഥ മോശമായതിനെ തുടർന്നാണ് ലെച്ചു ഹൗസിൽ നിന്നും പുറത്തായത്. അടുത്തിടെ…

പ്രേക്ഷകരുടെ പ്രിയ ടെലിവിഷൻ പരിപാടിയായബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു നടിയും ഡാൻസറും മോഡലുമായി ഐശ്വര്യ എന്ന ലെച്ചു. ശാരീകാവസ്ഥ മോശമായതിനെ തുടർന്നാണ് ലെച്ചു ഹൗസിൽ നിന്നും പുറത്തായത്. അടുത്തിടെ കേരളത്തിലെത്തിയ ലെച്ചുവിനോപ്പം പങ്കാളി ശിവാജിയും ഉണ്ടായിരുന്നു.ഫിൽമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ തന്‌റെ പങ്കാളിയെ കുറിച്ച് ലച്ചു തുറന്ന് പറഞ്ഞത്.

‘തനിക്ക് ശിവാജിയുടെ സ്വഭാവം കണ്ട് ഇഷ്ടപ്പെട്ടതാണെന്നും ലെച്ചു പറഞ്ഞു. ഗോവയിൽ വെച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയത്.എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞിട്ടുണ്ട്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് അല്ല. കണ്ടും സംസാരിച്ചും പതിയെ പതിയെ പ്രണയത്തിലായതാണ് ഞങ്ങൾ. പുള്ളിയുടെ സ്വഭാവം കണ്ട് പ്രണയത്തിലായതെന്നു ലെച്ചു പറഞ്ഞു.

രണ്ട് വർഷത്തിന് ശേഷമാണ് ഞാൻ കേരളത്തിൽ വരുന്നത്. ഫുഡ് എക്‌സ്‌പ്ലോർ ചെയ്യാൻ വേണ്ടിയാണ് വന്നത്. കേരളത്തിലേക്ക് വന്നപ്പോൾ ലഭിച്ച സ്വീകരണം വളരെ നല്ലതായിരുന്നുവെന്ന് താരം പറയുന്നുണ്ട്. സെന്ന ഹെഗ്‌ഡെയുടെ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തിയത്