ലേഡി സൂപ്പര്‍ സ്റ്റാറിന് വീടുകളോട് പ്രിയം; നയന്‍താരയുടെ അത്യാഡംബര വസതികള്‍ ഇവയൊക്കെ

ഇന്ന് ലേഡി സൂപ്പര്‍ സ്റ്റാറാണ് സോഷ്യല്‍ മീഡിയയിലെ താരം. തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയുടേയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റേയും വിവാഹമായിരുന്നു ഇന്ന്. താരത്തിന്റെ വിവാഹ വിശേഷങ്ങള്‍ക്കൊപ്പം വൈറലാകുന്നത് അത്യാഡംബര വസതികളുടെ വിശേഷങ്ങളും കൂടെയാണ്. തെന്നിന്ത്യയില്‍…

ഇന്ന് ലേഡി സൂപ്പര്‍ സ്റ്റാറാണ് സോഷ്യല്‍ മീഡിയയിലെ താരം. തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയുടേയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റേയും വിവാഹമായിരുന്നു ഇന്ന്. താരത്തിന്റെ വിവാഹ വിശേഷങ്ങള്‍ക്കൊപ്പം വൈറലാകുന്നത് അത്യാഡംബര വസതികളുടെ വിശേഷങ്ങളും കൂടെയാണ്.

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് നയന്‍സ്. ലഭിക്കുന്ന പ്രതിഫലത്തിന്റെ നല്ലൊരു ശതമാനം തെന്നിന്ത്യയില്‍ പലയിടത്തും വീടുകള്‍ വാങ്ങാനാണ് നടി ഉപയോഗിച്ചത്. ഹൈദരാബാദില്‍ അത്യാഡംബരപൂര്‍വമായ രണ്ടു വീടുകളാണ് നടിക്കുള്ളത്. ബന്‍ജാര ഹില്‍സിലാണ് ഈ പ്രീമിയം അപ്പാര്‍ട്ട്‌മെന്റുകള്‍. ഇവയില്‍ ഒന്നിലാണ് നിലവില്‍ നയന്‍താര താമസിക്കുന്നത്.

ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ സ്യൂട്ടുകളെക്കാള്‍ സൗകര്യങ്ങളോടെയാണ് ഹൈദരാബാദിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ നയന്‍താര ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവ രണ്ടും പത്ത് കോടിക്ക് മുകളില്‍ വില വരുന്നവയാണ്. പ്രധാന അപ്പാര്‍ട്ട്‌മെന്റിന് ഇന്റീരിയര്‍ വര്‍ക്കുകള്‍ അടക്കം 15 കോടിക്ക് മുകളില്‍ വിലമതിപ്പുണ്ടെന്ന് റിയല്‍ എസ്റ്റേറ്റ് വിദഗ്ധര്‍ പറയുന്നു.

ചെന്നൈയിലും രണ്ട് വീടുകള്‍ നയന്‍താരയ്ക്കുണ്ട്. കേരളത്തിലെ കുടുംബവീടും കൈമാറ്റം ചെയ്തിട്ടില്ല. 2021ലാണ് ചെന്നൈയിലെ വീടുകള്‍ താരം സ്വന്തമാക്കിയത്. ദക്ഷിണേന്ത്യയിലെത്തന്നെ ഏറ്റവും പോഷ് റസിഡന്‍ഷ്യല്‍ ഏരിയയായ പോയസ് ഗാര്‍ഡന്‍ ഏരിയയിലാണ് വീടുകള്‍.

മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വീട്, സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്, ധനുഷ് എന്നിവരുടെയെല്ലാം വീടുകള്‍ ഇവിടെയാണ്. ഇവയില്‍ വിഘ്‌നേഷുമൊത്ത് വാങ്ങിയ വീട്ടിലാവും വിവാഹശേഷം ഇരുവരും താമസിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് രാവിലെ മഹാബലിപുരത്ത് വച്ചായിരുന്നു ഇരുവരുടേയും വിവാഹം. മഹാബലിപുരത്തെ ഷെറാടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടായിരുന്നു വിവാഹവേദി. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്‌നേഷും വിവാഹിതരാകാന്‍ തീരുമാനിച്ചത്. 2015ല്‍ പുറത്തിറങ്ങിയ നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്.