‘ഇങ്ങനെയൊരു മാരത്തോണ്‍ ഇന്റര്‍വ്യൂ ഇത് ആദ്യമാണെന്ന് തോന്നുന്നു’ കുറിപ്പ്

നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ക്ക്് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കാറ്. ഈയടുത്ത് ധ്യാന്‍ നല്‍കിയ അഭിമുഖങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. മീ ടു മൂവ്‌മെന്റിനെതിരെ ധ്യാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.…

നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ക്ക്് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കാറ്. ഈയടുത്ത് ധ്യാന്‍ നല്‍കിയ അഭിമുഖങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. മീ ടു മൂവ്‌മെന്റിനെതിരെ ധ്യാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ധ്യാനേ. പ്രത്യേകിച്ച് സെക്ഷ്വല്‍ അസോള്‍ട്ട് പോലെയുള്ളവ നല്‍കുന്ന ട്രോമയുടെ തീരാപ്പുകച്ചിലിനെയെന്നായിരുന്നു ഡോ ഷിംന അസീസ് പ്രതികരിച്ചത്.

‘ധ്യാനേ, ശ്രീനിവാസന്റെ പുത്രനാണെന്ന പേരില്‍ കേള്‍ക്കാന്‍ കുറച്ചാളുണ്ടായി എന്ന് വച്ച് ഇങ്ങനെയൊരു സെന്‍സിറ്റീവ് ടോപ്പിക്കില്‍ ഇമ്മാതിരി വര്‍ത്താനം പറയരുത്. മീറ്റൂ എന്ന് പറഞ്ഞാല്‍ ഒരു കാലത്ത് ലൈംഗികാതിക്രമവും ചൂഷണങ്ങളുമെല്ലാം മൗനമായി നേരിടേണ്ടി വന്നവര്‍ കാലങ്ങള്‍ക്ക് ശേഷം ധൈര്യം ആര്‍ജിച്ച് അത് പുറത്ത് പറയുന്നതാണ്. അവരവര്‍ ജീവിക്കുന്ന പൊട്ടക്കിണറ് മാത്രമാണ് ലോകമെന്ന തോന്നല്‍ പടുവിഡ്ഢിത്തരമാണ്. അതിജീവിതരുടെ വേദനയെ കളിയാക്കിയ ഈ ഇളി എത്ര പേരുടെ നെഞ്ചത്തേക്ക് തൊടുത്ത് വിടുന്ന കൂരമ്പാണെന്ന് അറിയുമോ തനിക്കെന്നും ഡോക്ടര്‍ ചോദിച്ചിരുന്നു.

എന്നാല്‍ വ്യത്യസ്തമായ മറ്റൊരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ‘യു ട്യൂബിന്റെ നോട്ടിഫിക്കേഷനില്‍ പിന്നെയും പിന്നെയും പടി കടന്നെത്തുന്ന പദനി സ്വനം പോലെ ഒരു മഞ്ഞ ഷര്‍ട്ടുകാരന്‍ – ഇതിനൊരു അന്ത്യം ഇല്ലേടേയ് എന്ന തോന്നലില്‍ ആണ് ചുമ്മാ ഓരോന്നായി നോക്കി തുടങ്ങിയത് കേട്ടിട്ടുള്ളതും അല്ലാത്തതുമായ 13 ഓണ്‍ലൈന്‍ ചാനലുകള്‍?? ലക്ഷണം കണ്ടിട്ട് അതിലും കൂടുതല്‍ കാണാനാണ് സാധ്യതയെന്നാണ് ലഗീത് ജോണ്‍ മൂവി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

dhyan 1

കൗമുദി മൂവീസ് , മീഡിയ വണ്‍, ICG, ഫില്മിബീറ്റ്, ഓണ്‍ ലുകേഴ്‌സ് മീഡിയ, സ്‌കൈ ലാര്‍ക്, വെറൈറ്റി മീഡിയ, ഡൂള്‍ ന്യൂസ്, സെന്‍സേഷണല്‍ ടിവി, ജിഞ്ചര്‍ മീഡിയ, ജാങ്കോ സ്‌പേസ് ടിവി, സിനിമ ഡാഡി, സമയം വാര്‍ത്തകള്‍… ഇങ്ങനെയൊരു മാരത്തോണ്‍ ഇന്റര്‍വ്യൂ ഇത് ആദ്യമാണെന്ന് തോന്നുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്.