പുതിയ തുടക്കം ആണ്, എല്ലാവരുടെയും അനുഗ്രഹം വേണം

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ലക്ഷ്‌മി പ്രിയ. നിരവധി ചിത്രങ്ങളിലൂടെ പ്രേഷകരുടെ മുന്നിലെത്തിയ താരം സിനിമയെ കൂടാതെ റിയാലിറ്റി ഷോകളിലും പങ്കെടുക്കുന്നുണ്ട്. ഇതിനോടകം അനേകം ചിത്രങ്ങളിൽ തന്റെ സാനിദ്യം അറിയിച്ചിട്ടുള്ള താരം തന്റെ വിശേഷങ്ങൾ…

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ലക്ഷ്‌മി പ്രിയ. നിരവധി ചിത്രങ്ങളിലൂടെ പ്രേഷകരുടെ മുന്നിലെത്തിയ താരം സിനിമയെ കൂടാതെ റിയാലിറ്റി ഷോകളിലും പങ്കെടുക്കുന്നുണ്ട്. ഇതിനോടകം അനേകം ചിത്രങ്ങളിൽ തന്റെ സാനിദ്യം അറിയിച്ചിട്ടുള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെക്കാറുണ്ട്. ഇപ്പോൾ കുറച്ച് ദിവസങ്ങളായി ലക്ഷ്മി പ്രിയ സോഷ്യൽ മീഡിയയിൽ അത്ര സജീവം ആയിരുന്നില്ല.. അതിന്റെ കാരണം ആളുകൾ തിരക്കിയെങ്കിലും മറുപടി ഒന്നും ലക്ഷ്‌മി കൊടുത്തിരുന്നില്ല. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയാണ് ലക്ഷ്‌മി പറഞ്ഞിരിക്കുന്നത്. തന്റെ തിരക്കിൻറെ കാരണം എന്താണെന്ന് സോഷ്യൽ മീഡിയയിൽ കൂടി പറഞ്ഞിരിക്കുയാണ് താരം, താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

പ്രിയമുള്ളവരേ, കുറച്ചു ദിവസമായി എന്തായിരുന്നു ഇത്ര വലിയ തിരക്ക് എന്ന് ചോദിച്ചാൽ ഇതായിരുന്നു തിരക്ക്. അരം + അരം = കിന്നരം എന്ന പേരിൽ ആത്മ എന്ന ഞങ്ങളുടെ ടെലിവിഷൻ സംഘടനയും സൂര്യ ടീവി യും ചേർന്നാണ് ഈ ഷോ അണിയിച്ചൊരുക്കുന്നത്. നിരവധി സിനിമാ സീരിയൽ താരങ്ങൾക്കുമൊപ്പം ഞാനുമുണ്ട് അവർക്കൊപ്പം. ഇതിൽ ഏറെ അഭിമാനം എന്തെന്നാൽ ആത്മയുടെ കഷ്ട്ടത അനുഭവിയ്ക്കുന്ന താരങ്ങളെ സഹായിക്കുവാൻ ഫണ്ട്‌ കണ്ടെത്തുക എന്ന ഉദ്യമത്തിന്റെ ഭാഗമാണ് ഈ ഷോ എന്നതാണ്. ഈ ഷോ സംവിധാനം ചെയ്യുന്നത് നിരവധി സൂപ്പർ ഹിറ്റ്‌ ഷോകൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ചെയ്തിട്ടുള്ള ശ്രീ സെന്തിൽ ആണ്. അരം + അരം = കിന്നരവും നിങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. സ്നേഹപൂർവ്വം ലക്ഷ്മി പ്രിയ എന്നുമാണ് ലക്ഷ്മി കുറിച്ചിരിക്കുന്നത്.

ശ്വേത മേനോനോടൊപ്പം നമ്മുടെ പ്രിയപ്പെട്ട സീരിയൽ താരങ്ങൾ ഒന്നിക്കുന്ന കിടിലൻ പ്രോഗ്രാം അരം + അരം = കിന്നരം സൂര്യ ടിവിയിൽ ഉടൻ വരുന്നു എന്ന് കുറിച്ചുകൊണ്ട് സൂര്യ ടിവി പങ്കുവെച്ച് പ്രമോ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ലക്ഷമി തന്റെ വിശേഷം അറിയിച്ചത്. നിരവധി പേരാണ് ലക്ഷ്മിക്ക് പിന്തുണയുമായി എത്തിയത്. സിനിമയിൽ കൂടി അഭിനയത്തിലേക്ക് വന്ന താരം പതുക്കെ മിനിസ്ക്രീനിലേക്ക് ചുവടു വെയ്ക്കുകയായിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്ത സ്റ്റാർ മാജിക്കിൽ പങ്കെടുത്തതോടെയാണ് ലക്ഷ്മി മിനിസ്ക്രീൻ പ്രേക്ഷകർക്ക് കൂടി പ്രിയങ്കരിയായി മാറിയത്.