മാസം 8000 രൂപ കാറിന്റെ ലോൺ അടക്കണം, എനിക്ക് വല്ലാത്ത ടെൻഷൻ ആയി - മലയാളം ന്യൂസ് പോർട്ടൽ
Film News

മാസം 8000 രൂപ കാറിന്റെ ലോൺ അടക്കണം, എനിക്ക് വല്ലാത്ത ടെൻഷൻ ആയി

പ്രേഷകരുടെ പ്രിയ താരങ്ങളിൽ ഒരാൾ ആണ് ലക്ഷ്മി ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് കാലെടുത്ത് വെച്ച നടി ആണ് ലക്ഷ്മി ഗോപാലസ്വാമി. നടിയെന്നതിലുപരി ലക്ഷ്മി ഒരു മികച്ച നർത്തകി കൂടിയാണ്. ജയറാം, മോഹൻലാൽ എന്നി താരങ്ങളുടെ കൂടി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട് . പിന്നീട് കന്നഡ തമിഴ് എന്നി ഭാഷകളിലും ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചു. സിനിമ, സീരിയൽ, തുടങ്ങി നൃത്ത വേദികളിൽ വരെ തിളങ്ങി നിൽക്കുന്ന താരം കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി. സിനിമ, സീരിയൽ, തുടങ്ങി നൃത്ത വേദികളിൽ വരെ തിളങ്ങി നിൽക്കുന്ന താരത്തിന് ഇപ്പോൾ നാപ്പത്തിയൊമ്പത് വയസ്സ് പിന്നിട്ടു. 1970 ജനുവരി 7ന് ആണ് ലക്ഷ്മി ഗോപാലസ്വാമിയുടെ ജനനം. എന്നാൽ താരം ഇപ്പോഴും വിവാഹ ജീവിതത്തിൽ നിന്നും പിന്മാറി നിൽക്കുകയാണ്,

Lakshmi-Gopalaswamy3

ഇപ്പോൾ തന്റെ ഇരുപതാമത്തെ വയസിൽ ഒരു കാറ് വാങ്ങിയതിന്റെ അനുഭവം പങ്കുവെക്കുകയാണ് താരം, നടിയായ ഉടനെ ഞാൻ ഒരു കാറ് വാങ്ങി, അന്നെനിക്ക് പ്രായം വെറും ഇരുപത് വയസ്സ് മാത്രമാണ്, ലോണെടുത്താണ് കാറു വാങ്ങിയത്, മാസം 8000 രൂപ ആയിരുന്നു സി സി, എനിക്കത് അടക്കാൻ കഴിയുമോ എന്ന് വലിയ ഭയം ആയിരുന്നു, അടുത്ത ദിവസം കാറുമെടുത്ത് അമ്പലത്തിൽ പോയി, അതിനു പിറ്റേ ദിവസം എനിക്ക് ഈനാട് ടിവിയിലെ വലിയൊരു സീരിയലിലേക്ക് അഭിനയിക്കാൻ അവസരം ലഭിച്ചു എന്നാണ് താരം പറയുന്നത്

Lakshmi-Gopalaswamy

ഇപ്പോഴും താൻ വിവാഹത്തിൽ നിന്നും മാറി നിൽക്കുന്നത് വിവാഹത്തോട് ഉള്ള അലർജി കൊണ്ട് അല്ല എന്നാണ് ലക്ഷ്മി പറയുന്നത്.വിവാഹത്തിനോട് ഒരു തരത്തിലും ഉള്ള എതിർപ്പ് തനിക്ക് ഇല്ല എന്നും രൂപ ഭാവങ്ങളിലും കാഴ്ചപാടിലും അഭിരുചിയിലും എല്ലാം താനുമായി യോജിക്കുന്ന ആൾ ആയിരിക്കണം തന്റെ ജീവിത പങ്കാളി ആയി ലഭിക്കേണ്ടത് എന്നാണ് താൻ കരുതുന്നത് എന്നും അങ്ങനെ ഉള്ള ഒരാൾക്ക് കാത്തിരിക്കുന്നു എന്നും അങ്ങനെ ഉള്ള ഒരാളെ കണ്ടെത്തുന്ന നിമിഷം വിവാഹം നടക്കും എന്നും ലക്ഷ്മി പറയുന്നു.എന്നാൽ ഇത്രയും നാൾ ആയിട്ടും തനിക്ക് അങ്ങനെ ഒരാളെ കണ്ടെത്തുവാൻ സാധിച്ചിട്ടില്ല എന്നും താരം വ്യകതമാക്കുന്നു. എന്നെങ്കിലും അങ്ങനെ ഒരാളെ താൻ കണ്ടെത്തിയാൽ വിവാഹം ഉറപ്പായും ഉണ്ടാകും എന്നും നടി തുറന്നു പറയുന്നു.

Trending

To Top
Don`t copy text!