August 7, 2020, 2:56 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

മോഹൻലാലിനൊപ്പം സിനിമ കാണാൻ അന്ന് കൂടെ പോയി, എന്നാൽ സിനിമ തുടങ്ങിയപ്പോൾ ഞങ്ങൾക്ക് പരസ്പരം മുഖം നോക്കേണ്ട അവസ്ഥ ആയിരുന്നു !!

നിരവധി സിനിമകളിൽ കൂടി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. നടി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് ലക്ഷ്മി. ഇപ്പോൾ മോഹൻലാലിനൊപ്പം സിനിമ കാണാൻ പോയപ്പോൾ ഉണ്ടായ രസകരമായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ലക്ഷ്മി ഗോപാലസ്വാമി പറയുന്നത് ഇങ്ങനെ.

Lakshmi-Gopalaswamy3

അമേരിക്കയിൽ ഞങ്ങൾ ഒരു സ്റ്റേജ് ഷോയ്ക്ക് പോയ സമയത്ത് മോഹൻലാൽ ഞങ്ങളോട് നമുക്ക് ഒരു സിനിമക്ക് പോകാം എന്ന് പറഞ്ഞു. ഇംഗ്ലീഷ് പടം ആണ് നല്ല സിനിമ ആണ് നമുക്ക് പോകാം എന്നൊക്കെ  മോഹൻലാൽ ഞങ്ങളോട് പറഞ്ഞു. ഒടുവില്‍ മോഹന്‍ലാലിന്റെ നിര്‍ദേശ പ്രകാരം സിനിമക്ക് പോയെന്നും തിയേറ്ററില്‍ എത്തി സിനിമ തുടങ്ങിയപ്പോള്‍ പരസ്പരം മുഖം നോക്കി ഇരിക്കേണ്ട അവസ്ഥ വന്നെന്നും കാരണം സിനിമ ജര്‍മ്മന്‍ ഭാഷയിലായിരുന്നു.

ആർക്കും സിനിമ കണ്ടിട്ട് ഒന്നും മനസ്സിലായില്ല, ലാലേട്ടൻ പോപ്‌കോണും കഴിച്ച് കൊണ്ട് സിനിമ ആസ്വദിച്ച് ഇരുന്നു. കഴിച്ചു തുടങ്ങി 7 മിനിറ്റ് കൊണ്ട് അത് തീര്‍ത്തെന്നും പിന്നീട് ഓരോ സീന്‍ വരുമ്ബോളും മോഹന്‍ലാലും മുകേഷും കൂടി ഇരുന്നു ഉറക്കെ പൊട്ടിച്ചിരിക്കാനും തുടങ്ങി. അവരുടെ ഒപ്പം ഇരുന്നാല്‍ സമയം പോകുന്നത് അറിയില്ലെന്നും തങ്ങളെ അവിടെ ഉള്ളവര്‍ക്ക് അറിയാത്തത് കൊണ്ട് അത് അവര്‍ ശരിക്ക് ആസ്വദിച്ചെന്നും ലക്ഷ്മി പറയുന്നു.

Don`t copy text!