ഇതൊക്കെ സ്ഥിരമായി ചെയ്യുന്നത് ആണ് എന്റെ ശരീര സൗന്ദര്യത്തിന്റെ രഹസ്യം

അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് കാലെടുത്ത് വെച്ച നടി ആണ് ലക്ഷ്മി ഗോപാലസ്വാമി. നടിയെന്നതിലുപരി ലക്ഷ്മി ഒരു മികച്ച നർത്തകി കൂടിയാണ്. ജയറാം, മോഹൻലാൽ എന്നി താരങ്ങളുടെ കൂടി ലക്ഷ്മി…

അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് കാലെടുത്ത് വെച്ച നടി ആണ് ലക്ഷ്മി ഗോപാലസ്വാമി. നടിയെന്നതിലുപരി ലക്ഷ്മി ഒരു മികച്ച നർത്തകി കൂടിയാണ്. ജയറാം, മോഹൻലാൽ എന്നി താരങ്ങളുടെ കൂടി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട് . പിന്നീട് കന്നഡ തമിഴ് എന്നി ഭാഷകളിലും ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചു. സിനിമ, സീരിയൽ, തുടങ്ങി നൃത്ത വേദികളിൽ വരെ തിളങ്ങി നിൽക്കുന്ന താരത്തിന് ഇപ്പോൾ നാപ്പത്തിയൊമ്പത് വയസ്സ് പിന്നിട്ടു. 1970 ജനുവരി 7ന് ആണ് ലക്ഷ്മി ഗോപാലസ്വാമിയുടെ ജനനം. എന്നാൽ താരം ഇപ്പോഴും വിവാഹ ജീവിതത്തിൽ നിന്നും പിന്മാറി നിൽക്കുകയാണ്. ആരാധകർ പലപ്പോഴും താരത്തിനോട് അതിന്റെ കാരണം തിരക്കിയെങ്കിലും കൃത്യമായ മറുപടി ഒന്നും തന്നെ താരത്തിന്റെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നില്ല. ഒരുപാട് പേര് സൗന്ദര്യ രഹസ്യത്തെ കുറിച്ച് ലക്ഷ്‌മിയോട് ചോദിച്ചിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ കൂടി സൗന്ദര്യത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി.

Lakshmi-Gopalaswamy3

അങ്ങനെ വലിയ സൗന്ദര്യ സംരക്ഷണം ഒന്നും താൻ ചെയ്യാറില്ല എന്നാണ് ലക്ഷമി പറയുന്നത്. താൻ സ്ഥിരമായി നന്നായി വെള്ളം കുടിക്കുകയും കൃത്യ സമയത്ത് ഉറങ്ങുകയും ചെയ്യുന്ന ആൾ ആണ്. വെജിറ്റേറിയൻ ആഹാരങ്ങൾ ആണ് കഴിക്കുന്നതും. സൗന്ദര്യത്തെ കുറിച്ചും ചർമ്മത്തിന്റെ തിളക്കം കുറയുന്നതും നര വരുന്നതുമൊക്കെ സാധാരണമാണ്. എന്നാൽ അയ്യോ എനിക്ക് പ്രായമാണോ എന്ന് ആലോചിച്ച് ടെൻഷൻ അടിക്കുന്നത് കുറയ്ക്കുക. ആ ടെൻഷൻ കുറച്ചാൽ തന്നെ മനസ്സ് ചെറുപ്പം ആയിരിക്കും. അല്ലാതെ ശരീര സൗന്ദര്യം കൂട്ടാൻ വേണ്ടി ഞാൻ വേറെ ടിപ്സ് ഒന്നും ചെയ്യാറില്ല എന്നുമാണ് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞത്. പിന്നെ വേറൊരു കാര്യം പറയാം. കുറച്ച് തടിച്ചുരുണ്ട് ഇരുന്നാൽ സ്‌കിൻ ടൈറ്റായിരിക്കും. അപ്പോൾ ശരീരത്തിൽ ചുളിവുകൾ ഒന്നും കാണില്ല. അത്രേ ഉള്ളു എനിക്ക് അറിയാവുന്ന രഹസ്യങ്ങൾ എന്നുമാണ് ലക്ഷ്മി പറഞ്ഞത്.

Lakshmi-Gopalaswamy3

ആഡംബര ജീവിതം ഇഷ്ട്ടപെടുന്ന ഒരാൾ അല്ല ഞാൻ. ഞാൻ ഉപയോഗിക്കുന്ന കാറിന് പത്ത് വർഷത്തെ പഴക്കം ഉണ്ട്. ഇപ്പോൾ ഞാൻ ഒരു ഫ്രീ ഗേൾ ആയി നടക്കുകയാണ്. ആ ജീവിതം ഞാൻ ഒരുപാട് ആസ്വദിക്കുന്നുമുണ്ട്. വിവാഹം കഴിക്കാഞ്ഞതിൽ എനിക്ക് ദുഃഖം ഒന്നും തോന്നിയിട്ടില്ല. ഈ ജീവിതത്തിൽ ഞാൻ ഒരുപാട് ഹാപ്പി ആണെന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.