വിവാഹം കഴിക്കാത്തതിൽ എനിക്ക് വിഷമം ഇല്ല, മനസ്സ് തുറന്ന് ലക്ഷ്മി ഗോപാലസ്വാമി! - മലയാളം ന്യൂസ് പോർട്ടൽ
Film News

വിവാഹം കഴിക്കാത്തതിൽ എനിക്ക് വിഷമം ഇല്ല, മനസ്സ് തുറന്ന് ലക്ഷ്മി ഗോപാലസ്വാമി!

lakshmi gopalaswamy about life

അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് കാലെടുത്ത് വെച്ച നടി ആണ് ലക്ഷ്മി ഗോപാലസ്വാമി. നടിയെന്നതിലുപരി ലക്ഷ്മി ഒരു മികച്ച നർത്തകി കൂടിയാണ്. ജയറാം, മോഹൻലാൽ  എന്നി താരങ്ങളുടെ കൂടി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട് . പിന്നീട് കന്നഡ തമിഴ് എന്നി ഭാഷകളിലും ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചു. സിനിമ, സീരിയൽ, തുടങ്ങി നൃത്ത വേദികളിൽ വരെ തിളങ്ങി നിൽക്കുന്ന താരത്തിന് ഇപ്പോൾ നാപ്പത്തിയൊമ്പത് വയസ്സ് പിന്നിട്ടു. 1970 ജനുവരി 7ന് ആണ് ലക്ഷ്മി ഗോപാലസ്വാമിയുടെ ജനനം. എന്നാൽ താരം ഇപ്പോഴും വിവാഹ ജീവിതത്തിൽ നിന്നും പിന്മാറി നിൽക്കുകയാണ്. ആരാധകർ പലപ്പോഴും താരത്തിനോട് അതിന്റെ കാരണം തിരക്കിയെങ്കിലും കൃത്യമായ മറുപടി ഒന്നും തന്നെ താരത്തിന്റെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ തന്റെ സിനിമ ജീവിതത്തെയും വിവാഹം കഴിക്കാത്തതിനെ കുറിച്ചും എല്ലാം മനസ്സ് തുറക്കുകയാണ് ലക്ഷ്മി ഗോപാല സ്വാമി. Lakshmi-Gopalaswamy3

അരയന്നങ്ങളുടെ വീട്ടിലേക്ക് എന്നെ ക്ഷണിക്കാനായി വന്നത് ബ്ലെസ്സി സാർ ആയിരുന്നു. അതിനു ശേഷം പാലക്കാട് ലോഹിതദാസ് സാറിനെ കാണാനും പോയി. അവിടെ ചെന്നപ്പോൾ ലോഹിസാർ എന്നോട് ഒന്നും സംസാരിച്ചില്ല. ഒന്നും സംസാരിക്കാതെ എങ്ങനെ സിനിമ ചെയ്യുമെന്ന് ഞാനും ചിന്തിച്ചിരുന്നു. എന്നാൽ ആ സിനിമ എനിക്ക് വലിയ ശ്രദ്ധയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും നേടി തന്നത്. അതിന് ശേഷം കിട്ടിയ  അംഗീകാരങ്ങൾ എല്ലാം തന്നെ എന്നിൽ വന്നു ഭാവിച്ചാണ്. ഒന്ന് രണ്ടു ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ എനിക്ക് തെറ്റ് പറ്റിയിട്ടുണ്ട്. എന്നാൽ അതൊന്നും ഞാൻ കാര്യമാക്കുന്നില്ല. Lakshmi-Gopalaswamy3

ആഡംബര ജീവിതം ഇഷ്ട്ടപെടുന്ന ഒരാൾ അല്ല ഞാൻ. ഞാൻ ഉപയോഗിക്കുന്ന കാറിന് പത്ത് വർഷത്തെ പഴക്കം ഉണ്ട്. ഇപ്പോൾ ഞാൻ ഒരു ഫ്രീ ഗേൾ ആയി നടക്കുകയാണ്. ആ ജീവിതം ഞാൻ ഒരുപാട് ആസ്വദിക്കുന്നുമുണ്ട്. വിവാഹം കഴിക്കാഞ്ഞതിൽ എനിക്ക് ദുഃഖം ഒന്നും തോന്നിയിട്ടില്ല. ഈ ജീവിതത്തിൽ ഞാൻ ഒരുപാട് ഹാപ്പി ആണെന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

 

 

 

 

 

 

 

 

Trending

To Top