അങ്ങനുള്ള രംഗങ്ങൾ ഒന്നും ഉണ്ടാകരുത്, മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ അച്ഛൻ മുന്നോട്ട് വെച്ച നിബന്ധനകൾ! - മലയാളം ന്യൂസ് പോർട്ടൽ
Film News

അങ്ങനുള്ള രംഗങ്ങൾ ഒന്നും ഉണ്ടാകരുത്, മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ അച്ഛൻ മുന്നോട്ട് വെച്ച നിബന്ധനകൾ!

Lakshmi Gopalaswamy about Movie

പ്രേഷകരുടെ പ്രിയ താരങ്ങളിൽ ഒരാൾ ആണ് ലക്ഷ്മി ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് കാലെടുത്ത് വെച്ച നടി ആണ് ലക്ഷ്മി ഗോപാലസ്വാമി. നടിയെന്നതിലുപരി ലക്ഷ്മി ഒരു മികച്ച നർത്തകി കൂടിയാണ്. ജയറാം, മോഹൻലാൽ  എന്നി താരങ്ങളുടെ കൂടി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട് . പിന്നീട് കന്നഡ തമിഴ് എന്നി ഭാഷകളിലും ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചു. സിനിമ, സീരിയൽ, തുടങ്ങി നൃത്ത വേദികളിൽ വരെ തിളങ്ങി നിൽക്കുന്ന താരം കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി.Lakshmi-Gopalaswamy3

2000ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം അരയന്നങ്ങളുടെ വീടിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി സിനിമയിലേക്ക് വരുന്നത്. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രം ലക്ഷ്മിക്ക് മികച്ച ഒരു തുടക്കം തന്നെയാണ് നൽകിയത്. ഇപ്പോൾ ഒരു അഭിമുഖത്തതിൽ തന്റെ ആദ്യത്തെ ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ്‌ ലക്ഷ്മി ഗോപാല സ്വാമി. ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ,Lakshmi-Gopalaswamy3

അന്ന് മമ്മൂട്ടി എന്ന നടനെപ്പറ്റി ഞാൻ ധാരാളം കേട്ടിട്ടുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് കേരളത്തിലെ ജനങ്ങളുടെ ഇടയിൽ ഉള്ള താരമൂല്യം എത്രത്തോളം ഉണ്ടായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു. സിനിമയിലേക്ക് ക്ഷണം കിട്ടിയപ്പോൾ ആദ്യം ചോദിച്ചത് ഒരുപാട് റൊമാന്റിക് സീനുകൾ ഉണ്ടോ എന്നാണ്. എന്നാൽ തനിക്ക് ചെയ്യേണ്ടത് കുടുംബിനിയുടെ വേഷം ആണെന്ന് അറിഞ്ഞപ്പോൾ എനിക്ക് ആശ്വാസം ആയി. എന്നാൽ അച്ഛൻ വെറുതെ വിടാൻ ഒരുക്കം അല്ലായിരുന്നു. അച്ഛൻ ഉടനെ ചാടിക്കയറി പറഞ്ഞു, നായകനൊപ്പം കട്ടിലിൽ കിടന്നുകൊണ്ടുള്ള രംഗങ്ങൾ ഒന്നും ചെയ്യാൻ പറ്റില്ല എന്ന്. Lakshmi-Gopalaswamy

അതൊന്നും ഇല്ല എന്ന് പറഞ്ഞു ഒടുവിൽ സിനിമയുടെ ഷൂട്ടിങ് എത്തി. ഞാൻ ആസ്വദിച്ച് ചെയ്ത ചിത്രം ആയിരുന്നു അരയന്നങ്ങളുടെ വീട്. ആദ്യ ചിത്രം ആയത് കൊണ്ട് തന്നെ എനിക്ക് കുറച്ചധികം പേടി തുടക്കത്തിൽ ഉണ്ടായിരുന്നു. എന്നാൽ ലോഹിതദാസ് സാറും മമ്മൂക്കയും എല്ലാം സാവധാനം ഞാൻ ചെയ്യേണ്ട കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നു. നമ്മൾ ഒരു രംഗം ചെയ്താൽ അത് കൊള്ളാം എന്ന് ലോഹി സർ പറയാറില്ലായിരുന്നു. കട്ട് പറഞ്ഞുള്ള സാറിന്റെ തലയാട്ടിൽ നിന്നാണ് നമ്മളുടെ അഭിനയം എങ്ങനെ ഉണ്ടായിരുന്നുവെന്ന് നമ്മൾ ഊഹിച്ചെടുക്കുക.

Trending

To Top
Don`t copy text!